സ്വന്തം ലേഖിക
തിരുവനന്തപുരം: കുഞ്ഞിനെ കണ്ടെത്താന്‍ അധികാരികളുടെ ഇടപെടല്‍ ആശ്യപ്പെട്ട് അനുപമ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.
നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയ സര്‍ക്കാരിന് നന്ദിയെന്നും അനുപമ പ്രതികരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയില്‍ ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. സര്‍ക്കാര്‍ ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. വഞ്ചിയൂര്‍ കുടുംബ കോടതിയിലാണ് ദത്ത് നടപടികളില്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ മാറ്റിവെച്ചിരിക്കുന്നത്.
സര്‍ക്കാരും ശിശുക്ഷേമ സമിതിയും ഹര്‍ജിയില്‍ തല്‍ക്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെടും. കുഞ്ഞിന്‍റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
പരാതി നല്‍കിയിട്ടും ചില നേതാക്കള്‍ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് അനുപമ പറഞ്ഞിരുന്നു. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല, സിപിഐഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.
പൊലീസിനും സി.ഡബ്ല്യു.സിക്കെതിരെ നടപടി എടുക്കണം. കോടതിയില്‍ നിയമ പോരാട്ടം തുടരുമെന്നും അഭിഭാഷകനുമായി ആലോചിച്ച ശേഷം ഹേബിയസ് കോര്‍പസില്‍ തീരുമാനമെന്നും അനുപമ വ്യക്തമാക്കി. വൈകിയ വേളയില്‍ പിന്തുണ നല്‍കിയിട്ട് കാര്യമില്ല, ഇനി കോടതിയില്‍ മാത്രമാണ് വിശ്വാസമെന്നും അനുപമ പ്രതികരിച്ചു.