സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ രക്ഷിതാക്കൾ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു. ഡിഎൻഎ ഫലം പോസിറ്റീവാണ്. ഇതോടെ, ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞ് അനുപമയുടേത് തന്നെ തെളിഞ്ഞു. കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നൽകാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍.
അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്ധ്രയിൽ നിന്ന് കഴിഞ്ഞ രാത്രിയാണ് കുഞ്ഞിനെ തിരികെയെത്തിച്ചത്. കുഞ്ഞിനെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.
അതേസമയം സമരം നിർത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ലെന്ന് അനുപമ വ്യക്തമാക്കി. കുഞ്ഞിനെ തിരികെ എത്തിക്കുന്നത് മാത്രമായിരുന്നില്ല ലക്ഷ്യമെന്നും ഏല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടണമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അനുപമയുടെ പ്രതികരണം.
കുഞ്ഞിനെ തിരികെ എത്തിച്ചതിൽ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. എന്നാൽ കുഞ്ഞിനെ ഒന്ന് കാണണമെന്ന തന്റെ ആവശ്യം സമ്മതിക്കാത്തതിൽ സങ്കടമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തുടർ നടപടികൾ ഇനി താമസിപ്പിക്കുമോ എന്ന പേടിയുണ്ടെന്നും അനുപമ പറഞ്ഞു. ഡിഎൻഎ പരിശോധനയ്ക്ക് ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും അനുപമ വ്യക്തമാക്കി.