play-sharp-fill
അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ സ്‌റ്റേ ചെയ്തു; കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി; വിഷയത്തില്‍ നവംബര്‍ ഒന്നിന് കോടതി വിശദമായ വാദം കേള്‍ക്കും

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ സ്‌റ്റേ ചെയ്തു; കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി; വിഷയത്തില്‍ നവംബര്‍ ഒന്നിന് കോടതി വിശദമായ വാദം കേള്‍ക്കും

സ്വന്തം ലേഖിക

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തു.


തിരുവനന്തപുരം കുടുംബ കോടതിയാണ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഎന്‍എ പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ദത്ത് വിവാദത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കോടതി തീരുമാനം വരും വരെ കുഞ്ഞ് ആന്ധ്രാപ്രദേശിലെ ദമ്പതികള്‍ക്കൊപ്പം തുടരും. ശിശുക്ഷേമ സമിതിയുടെ സത്യവാങ്മൂലത്തെ കോടതി വിമര്‍ശിച്ചു.

സത്യവാങ്മൂലം നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം വിധിയില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. വിഷയത്തില്‍ നവംബര്‍ ഒന്നിന് കോടതി വിശദമായ വാദം കേള്‍ക്കും.