play-sharp-fill
ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു: തനിക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടതിനാലാണ് നാട്ടിലേയ്ക്ക് മടങ്ങിയതെന്ന് വിശദീകരണം

ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു: തനിക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടതിനാലാണ് നാട്ടിലേയ്ക്ക് മടങ്ങിയതെന്ന് വിശദീകരണം

 

സ്വന്തം ലേഖകൻ

കൊല്ലം: ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു. സബ് കളക്ടറുടെ നിയമലംഘനത്തെപ്പറ്റി കളക്ടർ റവന്യു മന്ത്രിക്ക് നൽകുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സബ് കളക്ടറുടെ പ്രവർത്തികൾക്കെതിരെ വകുപ്പുതല നടപടി വേണമെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കോവിഡ് 19 നിരീക്ഷണം ലംഘിച്ച് വിശദീകരണം ഇങ്ങനെ കൂടുതൽ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് പോയതെന്നും തനിക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നുമാണ് സബ്കളക്ടർ പറഞ്ഞത്. എന്നാൽ ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്ന സബ് കളക്ടറുടെ വാദം ജില്ലാ ഭരണകൂടം തള്ളി. സംഭവത്തിൽ സബ് കളക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മധുവിധുവിനായി സിംഗപ്പൂരിലും മലേഷ്യയിലും പോയ ശേഷം പതിനെട്ടാം തീയതിയാണ് അനുപം മിശ്ര കൊല്ലത്ത് മടങ്ങി വരുന്നത്. തേവള്ളിയിലെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയാൻ 19നാണ് കളക്ടർ നിർദ്ദേശം നൽകിയത്. വീട്ടിൽ രാത്രിയിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് സമീപവാസികൾ അറിയിച്ചതനുസരിച്ച് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് സബ് കളക്ടർ മുങ്ങിയ വിവരം പുറത്തറിഞ്ഞത്. ആരോഗ്യവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സബ്കളക്ടർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. രണ്ട് വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് രജിസ്സറ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group