play-sharp-fill
സെലിബ്രിറ്റി നാത്തൂൻപോര്..! സ്ത്രീധന പീഡനക്കേസിൽ കന്നഡ സിനിമാ നടിക്ക് രണ്ട് വർഷം തടവ്; ശിക്ഷാവിധി സഹോദരന്റെ ഭാര്യയുടെ പരാതിയിൽ

സെലിബ്രിറ്റി നാത്തൂൻപോര്..! സ്ത്രീധന പീഡനക്കേസിൽ കന്നഡ സിനിമാ നടിക്ക് രണ്ട് വർഷം തടവ്; ശിക്ഷാവിധി സഹോദരന്റെ ഭാര്യയുടെ പരാതിയിൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: സ്ത്രീധന പീഡന കേസിൽ കന്നഡ സിനിമ–സീരിയൽ നടിക്ക് കർണാടക ഹൈക്കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. അഭിനയയ്ക്കാണ്
സഹോദരൻ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയിൽ ജയിൽ വാസത്തിനു വഴി തെളിഞ്ഞത്.

80,000 രൂപയും 250 ഗ്രാം സ്വർണവും സ്ത്രീധനമായി വാങ്ങിയതായി കാട്ടി 2002 ലാണു ലക്ഷ്മിദേവി പരാതി നൽകുന്നത്. വിവാഹ ശേഷവും പണം വാങ്ങി. കൊടുക്കാൻ വിസമ്മതിച്ചപ്പോൾ വീട്ടിൽ നിന്നു പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1984ൽ പുറത്തിറങ്ങിയ ‘അനുഭവ’യാണ് അഭിനയയുടെ ആദ്യ ചിത്രം. ഇതിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.

ശ്രീനിവാസ്, അഭിനയയുടെ അമ്മ ജയമ്മ, സഹോദരൻ ചെലുവ എന്നിവർക്കും ശിക്ഷയുണ്ട്. മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു.