video
play-sharp-fill

ആരുടെയും മുൻപിൽ ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം ജോലി ഇല്ലാത്തത്‌ : പി.എസ്.സി ലിസ്റ്റിലുണ്ടായിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; യുവാവ് ആത്മഹത്യ ചെയ്തത് കുറിപ്പ് എഴുതിവച്ചതിന് ശേഷം

ആരുടെയും മുൻപിൽ ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം ജോലി ഇല്ലാത്തത്‌ : പി.എസ്.സി ലിസ്റ്റിലുണ്ടായിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ; യുവാവ് ആത്മഹത്യ ചെയ്തത് കുറിപ്പ് എഴുതിവച്ചതിന് ശേഷം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജോലി ഇല്ലാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്.

കുന്നത്തുകാലിൽ തട്ടിട്ടമ്പലം സ്വദേശിയായ അനു(28)ആണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎസ്സിയുടെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. എന്നാൽ ഈ റാങ്ക് ലിസ്റ്റ് പി.എസ്.സി റദ്ദാക്കുകയായിരുന്നു.

എന്നാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതോടെ അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുകൾ പറഞ്ഞു. ജോലി കിട്ടാത്തതിലുള്ള മാനസിക വിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പിൽ അനു എഴുതിവയ്ക്കുകയായും ചെയ്തിരുന്നു.

ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ, എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ് സോറി എന്നാണ് അനു കുറിപ്പെഴുതി വച്ചിരുന്നത്.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് ഉണ്ടായിരുന്നിട്ട് കൂടിയും യുവാവിന് ജോലി ലഭിക്കാത്തുമായി ബന്ധപ്പെട്ട് വളരെയധികം പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.