പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിന്റെ വീട്ടിലെത്തിയ ആന്റോ ആന്റണിയോട് ദേഷ്യപ്പെട്ട് നാട്ടുകാർ

Spread the love

പത്തനംതിട്ട : കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ബിജുവിന്റെ വീട്ടിലെത്തിയ.യുഡിഎഫ് സ്ഥാനാർത്ഥി ആന്റൊ ആന്റണിയോട് ദേഷ്യപ്പെട്ട് നാട്ടുകാർ.ഇത്രയും കാലം പത്തനംതിട്ടയിലെ എംപി ആയിരുന്നിട്ട് പാവപ്പെട്ട കർഷകർക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചായിരുന്നു കർഷകരുടെ രോഷാകുലമായ വാക്കുകൾ.

കർഷകരുടെ ക്ഷേമത്തെ പറ്റി ഒരു വാക്ക് തിരക്കാതെ ഇത്തരത്തിൽ മരണങ്ങൾ സംഭവിക്കുമ്പോൾ വന്ന് അനുശോചനം അറിയിച്ചിട്ട് പോകുന്നതിനാൽ എന്ത് ഔചിത്യം ആണ് ഉള്ളത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

നാട്ടുകാരുടെ ഈ രോഷത്തിന് സിറ്റിംഗ് എംപിയുടെ മറുപടി എന്തെന്നാൽ പത്തനംതിട്ടയിലെ കർഷകരെ അങ്ങനെ വിടാൻ ഒരുക്കമല്ല അവരുടെ ക്ഷേമത്തിനായി ചെയ്യേണ്ട എന്തുതന്നെ കാര്യമാണെങ്കിലും അവയൊക്കെ ചെയ്തിട്ടെ ഞാനിവിടെ  നിന്ന് പോവുകയുള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം കാട്ടാന ആക്രമത്തിൽ മരണപ്പെട്ട ബിജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും എം പി മറന്നില്ല.