ലഹരിയെന്ന വിപത്തിനെ അകറ്റിനിർത്തു, നാടിനെ രക്ഷിക്കു,!! ലഹരി ഉപയോഗത്തെക്കുറിച്ചോ വില്പനയെ കുറിച്ചോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സെൽ; ഫോണിലൂടേയോ മെയിലിലൂടേയോ വിവരങ്ങൾ കൈമാറാം
സ്വന്തം ലേഖകൻ
കോട്ടയം: ജൂൺ 26 – വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം.
ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരിക്ക് അടിമയായവരെയും അവരുടെ കുടുംബത്തെയും സഹാനുഭൂതിയോടെ കാണുക. അവരോട് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുക.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ നേരിട്ടുള്ള മേൽനോട്ടത്തിൽ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സെൽ രൂപീകരിച്ചിരിക്കുന്നു.
ലഹരി ഉപയോഗത്തെക്കുറിച്ച് ലഹരി വില്പനയെ കുറിച്ചോ ലഹരി കടത്തിനെക്കുറിച്ചോ വിവരങ്ങൾ പൊതുജനങ്ങൾക്ക് ഫോൺ മുഖാന്തിരുമോ ഇമെയിൽ ആയോ വാട്സ്ആപ്പ് സന്ദേശമായോ അറിയിക്കാം. പരാതികളിൽ ഉടനടി നടപടി സ്വീകരിക്കും. ഇത്തരം വിവരങ്ങൾ കൈമാറുന്നവരുടെ സ്വകാര്യത 100% സംരക്ഷിക്കുമെന്ന് ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ അറിയിച്ചു.
ഫോൺ; 9497927797
ഇമെയിൽ: [email protected]