
കോട്ടയം: ഏകദേശം എല്ലാവീടുകളിലും ഉറുമ്പുകൾ വരാറുണ്ട്. ചില വീടുകളിൽ നിന്നു ഉറുമമ്പുകൾ പോവാറുമില്ല.
എന്തെങ്കിലും ഒരു സാധനം വച്ചു തിരഞ്ഞു നോക്കുമ്പോഴേക്കും ഉറുമ്പുകളെ കാണാം.
എന്നാൽ വീടിന്റെ എല്ലാ കോണുകളിലും ഉറുമ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയാൽ, അത് വലിയബുദ്ധിമുട്ടാകും.
ഉറുമ്പുകൾ അടുക്കളയിൽ കയറുമ്പോൾ ഭക്ഷണ സാധനങ്ങൾ അപകടത്തിലാകും. മാത്രമല്ല ഇവ വസ്ത്രങ്ങളിൽ കയറി കടിച്ചാൽ അവ ചർമത്തിനും ദോഷം ചെയ്യും. അതായത് ഉറുമ്പുകളെ എവിടെ കണ്ടാലും അവിടെ ശുചിയാക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. ഭക്ഷണം ഉടന്‍ മൂടി വയ്ക്കുക, മേശകളും കൗണ്ടറുകളും വൃത്തിയാക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ നിങ്ങളുടെ വീട്ടില്‍ ഉറുമ്പുകൾ കൂടുണ്ടാക്കിയിട്ടുണ്ടെങ്കില് രാസവസ്തുക്കൾ ഉപയോഗിക്കാതെ പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിച്ച് അവയെ തുരത്താൽ ഒരു മാർഗമുണ്ട്. അവ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ചാൽ ഉറുമ്പുകൾ ഇല്ലാതാകും.
വീടിന്റെ എല്ലാ കോണുകളിൽ നിന്നും ഉറുമ്പുകളെ പ്രകൃതിദത്തമായ രീതിയിൽ തന്നെ നീക്കം ചെയ്യാൻ നിങ്ങൾക്ക് കായം ഉപയോഗിച്ചാൽ മതി. നമ്മൾ സാമ്പാറിലൊക്കെ ഇടുന്ന കായമില്ലേ അതുതന്നെ. വളരെ വിലകുറഞ്ഞതും ഉപയോഗപ്രദവുമായ ഒരു രീതിയാണ് ഇത്. ഉറുമ്പുകൾക്ക് കായത്തിന്റെ രൂക്ഷഗന്ധം ഇഷ്ടമല്ല. അവ ആ സ്ഥലം വിട്ട് ഓടിപ്പോകുന്നതാണ്.
എങ്ങനെയാണ് കായമുപയോഗിച്ച് ഉറുമ്പുകളെ അകറ്റുക
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അര ടീസ്പൂൺ കായ പൊടി ചേർത്ത് നന്നായി ഇളക്കുക, പൂർണമായും ഇതു വെള്ളത്തിൽ യോജിപ്പിച്ച ശേഷം ഇതൊരു സ്പ്രേ കുപ്പിയിൽ നിറയ്ക്കുക.
വീട്ടിൽ ഉറുമ്പുകൾ പതിവായി കാണപ്പെടുന്ന സ്ഥലങ്ങളിൽ ഈ ലായനി തളിക്കുക. പ്രത്യേകിച്ച് ചുമരിന്റെ മൂലകൾ, അടുക്കള കാബിനറ്റുകൾ, ജനൽ വിള്ളലുകൾ, ഉറുമ്പിന്റെ മാളങ്ങൾ എന്നിവിടങ്ങളിലൊക്കെ തളിക്കുക.
ഇനി ഈ ലായനി നിങ്ങൾക്ക് ഉണ്ടാക്കാൽ താല്‍പ്പര്യമില്ലെങ്കിൽ, ഉറുമ്പുകളുടെ വഴിയിൽ കുറഞ്ഞ അളവിൽ ഉണങ്ങിയ കായപ്പൊടി വിതറിയാലും മതി. കുറച്ച് സമയത്തിനുള്ളിൽ തന്നെ ഉറുമ്പുകൾ ആ സ്ഥലത്ത് നിന്ന് ഓടിപ്പോകും.
അല്ലെങ്കിൽ നാരങ്ങാനീരിൽ കലർത്തിയും വിതറാം.
വെളുത്ത വിനാഗിരിയും ആന്റിസെപ്റ്റിക് ദ്രാവകവും ചേർത്ത മിശ്രിതത്തിലും കായം ചേർത്ത് ഉറുമ്പുകളെ വീട്ടിൽ നിന്ന് തുരത്താവുന്നതാണ്.
ഉറുമ്പുകൾ പൂർണമായും പോകുന്നതു വരെ ഇത് ആവർത്തിക്കുക.