
തൃശൂർ : സംഗീതജ്‌ഞനും അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ ഫ്ലാറ്റിൽ (41) മരിച്ച നിലയിൽ കണ്ടെത്തി.
വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്‌ച രാവിലെയാണ് അനൂപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും സ്‌കൂൾ വൃന്ദവാദ്യ സംഘം പരിശീലകനുമാണ് അനൂപ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്‌കൂൾ റിട്ട.അധ്യാപിക രാജലക്ഷ്‌മിയുടെയും മകനാണ്.
ഗായകനും ഇടയ്ക്ക വാദകനും ആയിരുന്ന അനൂപ് ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.