ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാതെ ബിജെപി; പേര് വിളിച്ചെങ്കിലും പ്രതിനിധി എത്തിയില്ല

Spread the love

കോട്ടയം: ദീപികയുടെ 140-ാം വാർഷിക പരിപാടിയില്‍ പങ്കെടുക്കാതെ ബിജെപി.

video
play-sharp-fill

ബിജെപി സെൻട്രല്‍ സോണ്‍ പ്രസിഡൻ്റ് എൻ ഹരിയുടെ പേര് വായിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ദീപികയും ബിജെപിയും തമ്മിലുള്ള പോര് കനത്തിരിക്കെയാണ് ബിജെപി പ്രതിനിധിയുടെ ഈ വിട്ടുനില്‍ക്കല്‍. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് പരിപാടിക്കെത്താതിരുന്നതെന്ന് എൻ ഹരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങില്‍ ബിജെപിയെ പരോക്ഷമായി വിമർശിച്ച്‌ രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് രംഗത്തെത്തി.

സഭ നല്‍കിയ വിഷു കൈനീട്ടമാണ് ദീപിക. ദീപിക ഉയർത്തിപ്പിടിക്കുന്നത് ഒരു വ്യക്തിയുടെയോ സഭയുടെയോ കാഴ്ചപ്പാടല്ല. നിലപാടുകളില്‍ അണുവിട വ്യത്യാസമില്ലാതെ ദീപിക മുന്നോട്ടു പോകും.

അഭിപ്രായസ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വെയ്ക്കില്ല. അത് മുഖപ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ദീപിക ആരെയും ഭയപ്പെടില്ല എന്നും അങ്ങനെ ഭയപ്പെടുന്നത് ദൈവത്തെ മാത്രമെന്നും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു.