
അന്നമ്മ ആന്റണി കാവാലം നിര്യാതയായി
ചങ്ങനാശേരി കാവാലം പുതുപ്പറമ്പിൽ പരേതനായ പി.എ . ആന്റണിയുടെ (അന്തോനിച്ചൻ)ഭാര്യ അന്നമ്മ ആന്റണി (91) നിര്യാതയായി. സംസ്കാരം ഏപ്രിൽ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടത്തപ്പെട്ടു.
മക്കൾ റെജിമോൾ ജോണി ( ജർമ്മൻ പോസ്റ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥ,ജർമനി ) മേരൻ തൊമസ് (സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ഉദ്യോഗസ്ഥ )മോളി ജോൺ (എച്ച്.ഡി.എഫ്. സി. ബാങ്ക് മുൻ ഉദ്യോഗസ്ഥ ) മരുമക്കൾ ജോണിച്ചൻ ചക്കുപുരക്കൽ(റിട്ടയേർഡ് റൈനിഷ് ബാങ്ക് ഉദ്യോഗസ്ഥൻ ,ജർമനി)തോമസ് മാത്യു തേവലക്കര (റിട്ടയേർഡ് ജനറൽ മാനേജർ കാനറാ ബാങ്ക്) സി. വി . ജോൺ ചാൽക്കടവിൽ(റിട്ടയേർഡ് സീനിയർ മാനേജർ,കാനറാ ബാങ്ക്) പരേത പുളിങ്കുന്ന് മാളിയംപുരക്കൽ കുടുംബാംഗമാണ്. പരേതരായ ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയും, നവോദയാ സ്റ്റുഡിയോ ഉടമ അപ്പച്ചനും സഹോദരങ്ങളാണ്.
Third Eye News Live
0