
കൊച്ചി: തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായർ അതേ പേരില്‍ തന്നെ ബാലറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ന് വീണ്ടും വരണാധികാരിക്ക് മുന്നിലെത്തും.
ഹൈക്കോടതി നിർദേശപ്രകാരമാണ് അഞ്ജലി നായർ വീണ്ടും വരണാധികാരിക്ക് മുന്നിലെത്തുന്നത്. സ്ഥാനാർത്ഥിയുടെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നല്‍കിയിരുന്നു.
കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്ഥാനാർത്ഥി ഹർജി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനങ്ങള്‍ക്കും പോസ്റ്ററുകളിലും അഞ്ജലി നായർ എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മില്‍ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കിയത്.



