പ്രഗ്നൻസി കിറ്റിന് പിന്നിലെ രഹസ്യം പുറത്ത്, പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് അഞ്ജലി മേനോൻ.ദിവസങ്ങൾക്ക് മുമ്പ് പാർവതി തിരുവോത്ത്, നിത്യമേനോൻ  , സയനോര, പദ്മപ്രിയ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പ്രഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ്  സോഷ്യൽ മീഡിയിയൽ പങ്കുവച്ച വീഡിയോയിലൂടെ തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് അഞ്ജലി മേനോൻ പ്രഖ്യാപിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് പാർവതി തിരുവോത്ത്, നിത്യമേനൻ, സയനോര, പദ്മപ്രിയ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പ്രഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വൈറലായതോടെ ഏറെ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോൾ ആ ഊഹോപോഹങ്ങൾക്ക് അവസാനമിട്ടിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ . സോഷ്യൽ മീഡിയിയൽ പങ്കുവച്ച വീഡിയോയിലൂടെ പുതിയ ചിത്രത്തിന്റെ റിലീസ് അഞ്ജലി മേനോൻ പ്രഖ്യാപിച്ചു.

താൻ സംവിധാനം സെച്യുന്ന വണ്ടർ വുമൺ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിരുന്നു ആ പോസ്റ്ററെന്ന് അഞ്ജലി പറഞ്ഞു. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നദിയ മൊയ്തു, നിത്യ മേനൻ, പാ‌വതി തിരുവോത്ത്, പദ്മപ്രിയ, സയനോര ഫിലിപ്പ്, അ‌ർച്ചന പദ്മിനി, അമൃത സുഭാഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ആർ.എസ്.വി.പി മൂവീസ്, ഫ്ലൈയിംഗ് യൂണികോൺ എന്റർടെയിൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. ബിഗ് സ്ക്രീനിൽ അങ്ങനെ വരാത്ത അതേ സമയം വരേണ്ട് വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നതെന്ന് അഞ്ജലി പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :