
അനില്‍ ആന്റണിയുടെ രാജി;രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ല ; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി എ കെ ആന്റണി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : അനില്‍ ആന്റണി കോണ്‍ഗ്രസ് പദവികളിൽ നിന്നും രാജിവെച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എ കെ ആന്റണി. രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്ന് പറഞ്ഞ ആന്റണി മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. താനൊരു കല്യാണം കൂടാൻ വന്നതാണ്. ഇപ്പോൾ ഇതിനെപ്പറ്റി സംസാരിക്കുന്നത് ഔചിത്യമല്ലന്നും എ കെ ആന്റണി പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റ് വിവാദത്തിന് പിന്നാലെയാണ് കോൺഗ്രസിലെ പദവികളിൽ
നിന്നും അനിൽ കെ ആന്റണി രാജിവെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജി വ്യക്തിപരമാണെന്നാണ് അനിൽ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുതയാണ്. പാർട്ടി അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെമ്പാടും ഡോക്യുമെന്ററി നിരോധനത്തിന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതിനിടയിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത്.