
അന്ന് തനിക്ക് പതിനാറ് വയസ് പ്രായം..! അയാള്‍ക്ക് അടിവസ്ത്രത്തിന്റെ അളവറിയണം; എവിടെ കിട്ടുമെന്ന് വരെ മറുപടി കൊടുത്തു; ദുരനുഭവം വെളിപ്പെടുത്തി നടി അനിഖ
സ്വന്തം ലേഖിക
കൊച്ചി: താരങ്ങളെ സംബന്ധിച്ചെടുത്തോളം സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ പതിവാണ്.
നടിമാരാണ് കൂടുതലായും സൈബര്‍ അറ്റാക്കിന് പാത്രമാകാറുള്ളത്.
അത്തരത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് ബാലതാരമായി സിനിമയിലെത്തിയ അനിഖ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കുകയായിരുന്നു താരം. അന്ന് പതിനാറ് വയസ് പ്രായമേ ഉള്ളുവെന്നും താരം ഓര്‍ക്കുന്നു.
പക്വതയുള്ള സ്വഭാവമാണ് എന്റേത്. ഫിലിം ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുമ്പോള്‍ അതുവേണം എന്ന ധാരണയാണ് ഉള്ളത്. സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ഞാന്‍ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത്.
അതില്‍ അച്ഛനും അമ്മയും അധികം ഇടപെടാറില്ലെന്നാണ് താരം പറയുന്നത്. അഭിമുഖങ്ങളിലും താന്‍ വളരെ സത്യസന്ധമായിട്ടാണ് കാര്യങ്ങള്‍ പറയാറുള്ളതെന്നും താരം വ്യക്തമാക്കി.
അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാല്‍ ഒരു പെണ്‍കുട്ടി ചൂളി പോകേണ്ട ആവശ്യമില്ല. അസ്വസ്ഥതപ്പെടുകയും വേണ്ട. പെണ്‍കുട്ടികള്‍ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കുന്നത്.
അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ മറുപടി കൊടുത്തു. ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്‍പര്യമാണെന്നും അനിഖ പറയുന്നുണ്ട്.