video
play-sharp-fill
പ്രാർത്ഥനകൾ ഫലിക്കുന്നു..! അങ്കമാലിയിൽ പിതാവ് എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ; കുഞ്ഞ് തനിയെ കണ്ണ് തുറന്നെന്ന് ഡോക്ടർമാർ അറിയിച്ചു

പ്രാർത്ഥനകൾ ഫലിക്കുന്നു..! അങ്കമാലിയിൽ പിതാവ് എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ; കുഞ്ഞ് തനിയെ കണ്ണ് തുറന്നെന്ന് ഡോക്ടർമാർ അറിയിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: പിതാവ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കുഞ്ഞ് തനിയെ കണ്ണ് തുറന്നെന്ന് ഡോക്ടർ ാർ അറിയിച്ചു.

കണ്ണുകൾ തുറന്നതിന് പുറമെ കുഞ്ഞ് കൈകാലുകൾ അനക്കാൻ ആരംഭിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ഇത് പ്രതീക്ഷ നൽകുന്ന പുരോഗതിയാണെന്ന് ചികിത്സയ്ക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ഡോ. സോജൻ ഐപ്പ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അടുത്ത 36 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് 55 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ തല ച്ചോറിന് ക്ഷതമേറ്റിരുന്നു. കുഞ്ഞിന്റെ ചികിത്സാ ചെലവ് ശിശുക്ഷേമസമിതിയാണ് വഹിക്കുന്നത്. ആക്രമണത്തിൽ അബോധാവസ്ഥയിലായ നിലയിലാണ് ബന്ധുക്കൾ കുഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.