7 വർഷം നീറിപ്പുകഞ്ഞ പക; അച്ഛനെ കൊലപ്പെടുത്തിയ പ്രതിയെ കോടതി വെറുതെ വിട്ടു; പക്ഷേ മകൻ വെടിവെച്ചു കൊന്നു; അങ്കമാലിയെ നടുക്കി പട്ടാപ്പകല്‍ നടന്ന വെടിവെപ്പ്

Spread the love

അങ്കമാലി: മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശിയായ ജോസ് ആണ് കൊല്ലപ്പെട്ടത്. റിട്ടയേഡ് പട്ടാളക്കാരനായ പോളിയാണ് ജോസിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ, കുളിക്കടവിൽ കുളിച്ചുകൊണ്ടിരുന്ന ജോസിനെ പോളി വെടിവെക്കുകയായിരുന്നു.

video
play-sharp-fill

ജോസിന്റെ മുതുകിനാണ് വെടിയേറ്റത്. മരണം ഉറപ്പാക്കിയ ശേഷം പോളി അയ്യമ്പുഴ പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങി.

എട്ട് വർഷം മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികാരമാണ് ഈ കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അന്ന് പോളിയുടെ പിതാവും ജോസും തമ്മിലുണ്ടായ സംഘർഷത്തിൽ പോളിയുടെ പിതാവ് കൊല്ലപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിൽ പ്രതിയായിരുന്ന ജോസ് ജയിലിൽ കഴിയുകയും പിന്നീട് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിടുകയുമായിരുന്നു. കോടതി വിധിക്ക് ശേഷം കെഎസ്ആർടിസി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ജോസ്.

തിങ്കളാഴ്ച കൃത്യം നടക്കുന്നതിന് മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.

പട്ടാളത്തിൽനിന്ന് വിരമിച്ച പോളി നിലവിൽ ബാങ്ക് സെക്യൂരിറ്റിയാണ്. ഇതിനായി ഇയാൾക്ക് ലൈസൻസുള്ള തോക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാൽ തോക്കുകൾ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും, ജോലിയുടെ ആവശ്യത്തിനായി തോക്ക് കൈവശം വെക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ അത് കൈമാറിയിരുന്നില്ല.

ന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ അടക്കമുള്ള തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.