
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 24 പവൻ തട്ടിയെടുത്തു ; നാലംഗ സംഘം അറസ്റ്റിൽ
കോട്ടക്കൽ: സമൂഹമാധ്യമം വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 24 പവൻ തട്ടിയെടുത്ത നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ചാപ്പനങ്ങാടി വട്ടപറമ്പ് സ്വദേശികളായ ചേക്കത്ത് നബീർ (19), സഹോദരൻ അൽ അമീൻ (20), ഒതുക്കുങ്ങൽ കളത്തിങ്ങൽ മുഹമ്മദ് വസീം (22), ചെറുകുന്ന് പടിക്കൽ ജാസിൽ അനാൻ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ സഹോദരഭാര്യയുടെ ആഭരണങ്ങൾ കാണാതായെന്ന പരാതിയിലായിരുന്നു അന്വേഷണം.
അതേസമയം വാഹനകച്ചവടക്കാരനായ മുഹമ്മദ് വസീമിൽ നിന്നാണ് സ്വർണം വിറ്റ പണമുപയോഗിച്ച് മുഖ്യപ്രതി നബീർ കാർ വാങ്ങുകയായിരുന്നു. വസീമാണ് ഒതുക്കുങ്ങലിലെ സ്വർണക്കടയിലെ ജീവനക്കാരനായ ജാസിൽ അനാനെ നബീറിന് പരിചയപ്പെടുത്തിയത്.
സ്വർണം വിറ്റതിൽ ഒമ്പതു ലക്ഷം രൂപ മാത്രമാണ് ജാസിൽ അനാൻ പ്രതികൾക്ക് കൈമാറിയത്. ഇതിൽ നാലു ലക്ഷം രൂപ മൂന്നാം പ്രതിയും സഹോദരനുമായ അൽ അമീന് നബീർ കൈമാറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
