play-sharp-fill
നാല് യുവതികൾകൂടി ശബരിമലയിലേയ്ക്ക് ; മലകയറ്റം പുലർച്ചെ

നാല് യുവതികൾകൂടി ശബരിമലയിലേയ്ക്ക് ; മലകയറ്റം പുലർച്ചെ


സ്വന്തം ലേഖകൻ

കോട്ടയം : ശബരിമല ദർശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്രാ സ്വദേശിനികളായ നാലു യുവതികൾ എരുമേലിലേയ്ക്ക് പോയി. ഇവിടെ നിന്നും പമ്പയിൽ എത്താനാണ് ഇവരുടെ ശ്രമം. ശബരിമലയിൽ ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇവരിൽ മൂന്നുപേർക്ക് ഇരുമുടിക്കെട്ടുമുണ്ട്. പുലർച്ചെയാകും ഇവർ മലകയറുകയെന്നാണ് റിപ്പോർട്ട്.

ചാത്തന്നൂർ സ്വദേശിനിയും കേരള ദലിത് ഫെഡറേഷൻ നേതാവുമായ മഞ്ജു എന്ന യുവതി കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയിരുന്നു. എന്നാൽ, ഇവർ വേഷപ്രച്ഛന്നയായാണ് ദർശനം നടത്തിയതെന്ന ആരോപണവും ശക്തമായിരുന്നു. എന്നാൽ താൻ വേഷം മാറിയല്ല ദർശനം നടത്തിയതെന്നും ഭസ്മം തലയിൽ കൂടി ഇട്ടത് വിശ്വാസത്തിന്റെ ഭാഗമായാണെന്നും മഞ്ജു പറഞ്ഞിരുന്നു. എന്തായാലും യുവതികൾ എത്തുന്നതിന്റെ മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥർ കനത്ത ജാഗ്രതയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group