അഞ്ചരക്കണ്ടി ദന്തൽ കോളജിൽ മറ്റധ്യാപകരും ജാതി അധിക്ഷേപം നടത്തിയിട്ടുണ്ടന്ന് വിദ്യാർത്ഥികൾ: വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ ആളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ ചിലരുടെ ഫോട്ടോയെടുത്തെന്നും ഇവർ ആരോപിച്ചു.

Spread the love

കണ്ണൂർ: മാനേജ്മെന്റില്‍ നിന്ന് പ്രതികരണമില്ലെന്നും തീരുമാനമെടുക്കാൻ കഴിയാത്തയാളെ ചർച്ചയ്ക്ക് അയച്ചുവെന്നും വിദ്യാർഥികള്‍.
റാം സാർ കറുത്തയാളാണെന്നും എങ്ങനെ അയാള്‍ക്ക് കറുത്തയാളെ അധിക്ഷേപിക്കാൻ പറ്റുമെന്നുമാണ് പ്രതിനിധി ചോദിച്ചതെന്ന് വിദ്യാർഥികള്‍ പറഞ്ഞു.

video
play-sharp-fill

നിതിൻ രാജിന്റെ മരണത്തില്‍ മാനേജ്മെന്റുമായി നടത്തിയ ആദ്യഘട്ട ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദ്യാർഥികള്‍.
മാനേജ്മെന്റ് ആരാണെന്ന് അറിയില്ല. നിതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാത്തത് മാനേജ്മെന്റ് പിന്തുണയില്ലാത്തതുകൊണ്ടാണെന്നും വിദ്യാർഥികള്‍ പറഞ്ഞു. ‍

ഡോക്ടർ റാമിനെ പുറത്താക്കുന്നത് മാത്രമല്ല ആവശ്യം. മറ്റാവശ്യങ്ങള്‍ കൂടി മാനേജ്മെന്റിന് മുമ്ബില്‍ വെക്കും. റാം കൂടാതെ മറ്റധ്യാപകരും ജാതി അധിക്ഷേപം നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍പെടുത്തുമെന്നും വിദ്യാർഥികള്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളെ നിരീക്ഷിക്കാൻ മാനേജ്മെന്റ് ആളെ വെച്ചതായും വിദ്യാർഥികള്‍ ആരോപിച്ചു. തങ്ങളുടെ ഫോട്ടോയും ദൃശ്യങ്ങളും പകർത്തിയെന്നും കരിയർ ഇല്ലാതാക്കുമെന്ന ഭയമുണ്ടെന്നും വിദ്യാർഥികള്‍ പറഞ്ഞു. ഇന്ന് വൈകീട്ട് മൂന്നുമണിക്ക് മുമ്ബ് മാനേജ്മെന്റ് അധികൃതർ നിലപാട് വ്യക്തമാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.