ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും; ഇരുവരെയും പ്രതിചേര്‍ത്തേക്കുമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ മുഖ്യപ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ത്തേക്കുമെന്ന് സൂചന. ഇന്ന് ഇരുവരെയും കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യുക. ഉത്ര വധവുമായി ബന്ധപ്പെട്ട് നേരത്തെ ഇവരെ രണ്ട് തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

സൂരജിന്റെ അമ്മയായ രേണുക, സഹോദരി സൂര്യ എന്നിവരെ ഇതുവരെ കേസിൽ പ്രതിചേര്‍ത്തിട്ടില്ല. ഇരുവരും ഉത്രയെ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ഉത്രയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. ഉത്രയെ പാമ്പിനെ വിട്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന്റെ അമ്മക്കും സഹോദരിക്കും പങ്കുണ്ട് എന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സൂരജിന്റെ അച്ഛനായ സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നും താന്‍ നിരപരാധിയാണെന്നും കാണിച്ച് ഇയാൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.