video
play-sharp-fill

ദമ്പതിമാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാവാമെന്ന് പ്രാഥമിക നിഗമനം

ദമ്പതിമാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാവാമെന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ദമ്പതിമാരെ വാടക വീടിനുള്ളിഷ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചലിലാണ് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടമുളയ്ക്കൽ സ്വദേശി സുനിൽ, ഭാര്യ സുജിനി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ അഞ്ചോടെ സുനിൽ മാതാവിനെ വിളിച്ച് തനിക്ക് സുഖമില്ലെന്നും അത്യാവശ്യമായി വീട്ടിലെത്തണമെന്നും വിളിച്ചുപറഞ്ഞതിനെ തുടർന്ന് സുജിനിയുടെ പിതാവ് സുനിലിന്റെ വാടക വീട്ടിലെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ വാതിലിൽ മുട്ടിയിട്ടും തുറക്കാതായതോടെ പിന്നീട് ജനൽ വെട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് സുനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്. സുജിനി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഇവരുടെ മൂന്നുവയസ്സുള്ള കുഞ്ഞ് ഈ സമയം മുലപ്പാൽ കുടിക്കുകയായിരുന്നുവെന്ന് സുജിനിയുടെ പിതാവ് പറഞ്ഞു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി