
എന്നാലും എൻ്റെ അനശ്വരേ, ഞങ്ങളോട് ഇത് വേണ്ടിയിരുന്നില്ല: ബാത്ത് റൂമിൽ നിന്നുള്ള സെൽഫി പങ്ക് വച്ച് തണ്ണീർമത്തൻ താരം..! അൽപം കടന്നു പോയെന്ന കമൻ്റുമായി ആരാധകർ
തേർഡ് ഐ സിനിമ
കൊച്ചി: തണ്ണീർമത്തൻ ദിനങ്ങൾ സിനിമ ഇറങ്ങിയപ്പോൾ മുതൽ മലയാള സിനിമാ പ്രേമികളുടെ ഹരവും വിവാദ നായികയുമാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങളിലും ആദ്യരാത്രിയിലും അഭിനയിച്ച താരം എടുത്താൽ പൊങ്ങാത്ത റോളാണ് ചെയ്തത് എന്നതായിരുന്നു വിമർശനം. ഇതിന് പിന്നാലെ താരത്തിൻ്റെ സോഷ്യൽ മീഡിയ ഇടപെടലുകളും വിവാദമായി മാറി.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തതാണ് വിവാദമായി മാറിയത്. അതീവ ഗ്ലാമറസായി ഇവർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കു താഴെ വിവാദങ്ങളും , കമൻ്റുകളുമായി എത്താറുമുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരം കൂടിയാണ് അനശ്വര. എന്നാൽ അതിനൊക്കെ ശക്തമായ മറുപടിയും താരം നൽകാറുണ്ട്. പങ്കുവച്ച നിരവധി ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ബാത്റൂമിൽ നിന്നുള്ള സെൽഫി പങ്കുവെച്ചു കൊണ്ടാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച കാൽ വിവാദത്തിന് പിന്നാലെ ഇതിലും കാലുകൾ കാണിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് അനശ്വര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.