
ഫ്രാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ, പിന്നീട് തണ്ണീർമത്തൻ ദിനങ്ങള്‍ എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ച അനശ്വര രാജൻ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അടക്കം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അബിഷൻ ജീവിന്ത് നായകനായി എത്തിയ വിത്ത് ലവ് ആയിരുന്നു അനശ്വരയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
തമിഴില്‍ മികച്ച പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ കരിയറിനെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഒരു നടിയാവുമെന്ന് താൻ ചിന്തിച്ചതേയില്ലെന്നാണ് അനശ്വര രാജൻ പറയുന്നത്.
“തണ്ണീർമത്തൻ ദിനങ്ങളും സൂപ്പർ ശരണ്യയുമാണ് കരിയറില്‍ ബ്രേക്ക് നല്‍കിയത്. കുറെ നല്ല മനുഷ്യരെ ഈ സിനിമയിലൂടെ എനിക്ക് ലഭിച്ചു. സൂപ്പര്‍ ശരണ്യയില്‍ അഭിനയിക്കുമ്പോള്‍ ഓരോ ദിവസവും ഞാന്‍ എന്‍ജോയ് ചെയ്തു. ഞാന്‍ നടിയാവുമെന്ന് ചിന്തിച്ചതേ ഇല്ല. എന്നാല്‍ എന്റെ നാട്ടിലെ ഡ്രാമാ ട്രൂപ്പുകളിലൊക്കെ ഞാന്‍ ഉണ്ടായിരുന്നു. മാത്രമല്ല കായികത്തിലും ഞാന്‍ കൂടുതല്‍ താല്പര്യം കാണിച്ചിരുന്നു. അനശ്വര രാജൻ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“എനിക്ക് അഭിനയിക്കാനറിയാം എന്ന് മനസിലാക്കിയ ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് ഓഡിഷനെക്കുറിച്ചുള്ള വിവരം എന്റെ മാതാപിതാക്കളെ അറിയിച്ചു. ആ ഓഡിഷനില്‍ അയ്യായിരത്തില്‍പ്പരം പേര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു അത്രയധികം ആളുകള്‍ക്കിടയില്‍ എന്നെ തിരഞ്ഞെടുത്തത്. അങ്ങനെയാണ് ആദ്യ സിനിമ ഉദാഹരണം സുജാത സംഭവിക്കുന്നത്. സിനിമയില്‍ വന്നില്ലെങ്കില്‍ ആരാകുമെന്ന് അറിയില്ല.” അനശ്വര കൂട്ടിച്ചേർത്തു. മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര രാജന്റെ പ്രതികരണം.



