video
play-sharp-fill
വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന അണലക്കാട്ട് ഇല്ലം എ കെ കേശവൻ നമ്പൂതിരിയ്ക്ക് ക്ഷേത്ര ഉപദേശക സമിതിയുടെയും ക്ഷേത്രജീവനക്കാരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി; ഇനി തിരുന്നക്കര മഹാദേവക്ഷേത്രത്തിൽ മേൽശാന്തിയായി സേവനം അനുഷ്ടിക്കും

വേളൂർ: പാറപ്പാടം ദേവീക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന അണലക്കാട്ട് ഇല്ലം എ കെ കേശവൻ നമ്പൂതിരിയ്ക്ക് ക്ഷേത്ര ഉപദേശക സമിതിയുടെയും ക്ഷേത്രജീവനക്കാരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കഴിഞ്ഞ 3 വർഷക്കാലം പാറപ്പാടംദേവി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനം അനുഷ്ടിച്ചുവരുകയായിരുന്നു.

ഇന്ന് മുതൽ ഇനി തിരുന്നക്കര മഹാദേവക്ഷേത്രത്തിൽ മേൽശാന്തിയായി സേവനം അനുഷ്ടിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ മൂന്ന് വർഷം കൂടുമ്പോൾ സ്ഥലംമാറ്റം നിർബന്ധമായതിനാലാണ് വേളൂർ പാറപ്പാടം ദേവി ക്ഷേത്രത്തിൽ നിന്നും തിരുനക്കര മഹാദേവ ക്ഷേത്രത്തിലേയ്ക്ക് മേൽശാന്തിയായി നിയമിതനായത്.

ക്ഷേത്രാങ്കണത്തിൽവെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ ഉപദേശക സമിതി പ്രസിഡൻ്റ് വി പി മുകേഷ്,സെക്രട്ടറി പി കെ ശിവപ്രസാദ്, ജോ:സെക്രട്ടറി എൻ ശശികുമാർ, ക്ഷേത്രം ജീവനക്കാരായ വിനീഷ്, ഹരികുമാർ, സോംജി, ശ്രീലാൽ, ഉപദേശക സമിതി അംഗങ്ങളായ വി എ ഹരികുമാർ, അനിതാ മോഹൻ, സുഭദ്ര പവിത്രൻ, എം റ്റി സുരേഷ്, ആദിത്യപ്രസാദ് തുടങ്ങിയവരും പങ്കെടുത്തു