
കോട്ടയം: നഗര പരിസരങ്ങളിലും സമീപ പഞ്ചായത്തുകളിലും അനധികൃത അറവുശാലകൾ പെരുകുന്നതായി പരാതി. ഒരു നിയമവും പാലിക്കാതെ പ്രവർത്തിക്കുന്ന അറിവുശാലകൾക്കെതിരെ നടപടി വൈകുന്നു. ആവശ്യമായ പരിശോധനയും നടക്കുന്നില്ല.
ആർക്കും എപ്പോഴും എവിടെയും ആടുമാടുകളെ കശാപ്പ് ചെയ്യാമെന്ന് സ്ഥിതിയാണ് നിലവിലുള്ളത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ മാത്രമേ അറിവുശാലകൾ പ്രവർത്തിപ്പിക്കാവൂ എന്നാണ് നിയമം.
എന്നാൽ അധികൃതരുടെ പരിശോധന മാസങ്ങളായി നടത്തുന്നില്ല. അറവുവുശാലകൾ പ്രവർത്തിപ്പിക്കുന്നതിന് . ചതിപ്പുനിലത്ത് പാടില്ല. 75 മീറ്ററിനുള്ളിൽ വീടുകൾ പാടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അറവുശാലയിൽ എത്തിക്കുന്ന മൃഗത്തിന് അറക്കുന്നതിന് മുൻപുള്ള 24 മണിക്കൂർ വിശ്രമം നൽകണം. ഡോക്ടർ പരിശോധിക്കണം. രോഗമുള്ള മൃഗങ്ങളെ പാർപ്പിക്കാൻ പ്രത്യേക സംവിധാനം വേണം. കശാപ്പ് മറ്റു മൃഗങ്ങൾ കാണാതിരിക്കാൻ സംവിധാനം വേണം. തോല് .
എല്ല് ,രക്തം .കൊഴുപ്പ് എന്നിവ പ്രത്യേകം ശേഖരിച്ച് സൂക്ഷിക്കാൻ സംവിധാനം വേണം. രക്തം കലർന്ന ജലം സംസ്കരിച്ച് ഒഴുക്കാൻ പ്രത്യേക ഓടകൾ ക്രമീകരിക്കണം.
എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ് എന്നിവ വേണം. മലിനജല സംസ്കരണ പ്ലാന്റ് വേണം. ഇവയൊക്കെയാണ് അറവുശാലകൾ പ്രവർത്തിപ്പിക്കാൻ നിർദ്ദേശിക്കപ്പെടുന്ന നിയമങ്ങൾ.