
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലത്ത് 49 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സഹോദരി ഭർത്താവ് അറസ്റ്റിൽ. പേരയം സ്വദേശി രാധികയാണ് (49) കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട രാധിക ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ ശേഷം മുളവനയിലെ സ്വന്തം വീട്ടില്‍ സഹോദരിക്കും സഹോദരിയുടെ ഭര്‍ത്താവിനുമൊപ്പമാണ് താമസിച്ചിരുന്നത്.
മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീണ്‍ എന്ന യുവാവുമായി ഇവര്‍ അടുപ്പത്തിലായി. ഇക്കാര്യത്തില്‍ രാധികയുടെ സഹോദരി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാധികയെ സഹോദരി ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന പ്രവീണ്‍ സഹോദരിയെ ആക്രമിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവീണിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവീണ്‍ പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് രാധികയെ വിവാഹം ചെയ്തിരുന്നുവെന്നാണ് വിവരം. സമീപത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം.
പ്രവീണ്‍ റിമാന്‍ഡിലായതോടെ തന്റെ വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് രാധിക സഹോദരിയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ഇതിന്റെ വൈരാഗ്യത്തില്‍ സഹോദരിയുടെ ഭര്‍ത്താവ് ശനിയാഴ്ച വൈകീട്ട് 6 മണിയോടെ രാധികയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടില്‍ ഇല്ലായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.