video
play-sharp-fill

തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് മാതാ  അമൃതാനന്ദമയി – നടൻ സലിം കുമാർ

തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് മാതാ അമൃതാനന്ദമയി – നടൻ സലിം കുമാർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി; അസുഖ ബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയാണെന്ന് നടൻ സലിംകുമാർ. കൊച്ചിയിൽ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ.

കൂടാതെ, വിവിധ സ്വാശ്രയ സംഘങ്ങൾക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും സലിംകുമാർ നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ട് അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച അമൃതശ്രീ സ്വാശ്രയസംഘങ്ങളുടെ എറണാകുളം ജില്ലാ സംഗമമാണ് ഏലൂരിലെ ഫാക്ട് ഗ്രൗണ്ടിൽ നടന്നത്. സംഗമം ഉദ്ഘാടനം ചെയ്ത സലിംകുമാർ, മാതാ അമൃതാനന്ദമയിയാണ് രോഗബാധിതയായ തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നതെന്ന് പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിൽ മാതാ അമൃതാനന്ദമയിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളേണ്ടതുണ്ടെന്ന് അധ്യക്ഷപ്രസംഗം നടത്തിയ സ്വാമി പൂർണാമൃതാനന്ദപുരി പറഞ്ഞു.