video
play-sharp-fill

സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കും : അമൃത സുരേഷ്

സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കും : അമൃത സുരേഷ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : സിനിമയിൽ അഭിനയിക്കാൻ എനിക്ക് താൽപര്യമുണ്ട്. നല്ല വേഷം കിട്ടിയാൽ ഒരു കൈ നോക്കും. വെളിപ്പെടുത്തലുമായി അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ അങ്ങനെ തന്റേതായ വഴി തെളിച്ച് മുന്നേറുകയാണ് അമൃത. താരത്തിന്റെ സിനിമാ പ്രവേശത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. നല്ല റോളുകൾ കിട്ടിയാൽ ഒരുകൈ നോക്കുമെന്നും താരം വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്ക് വയ്ക്കാറുണ്ട്. ജീവിതത്തിൽ തിളക്കങ്ങൾ മാത്രമല്ല, പ്രതിസന്ധിയും നേരിട്ട സെലിബ്രിറ്റിയാണ് അമൃത. ഇതിനിടയ്ക്ക് നടൻ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളർത്തിയിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചത് എങ്ങനെയെന്നും, അഭിനയത്തിലേക്ക് കടക്കുന്നതിന്റെ സൂചനയും താരം പ്രേക്ഷകരോട് പങ്കുവച്ചു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വാചാലയാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷമാണ് താരം വിവാഹമോചിതയാകുന്നത്. പ്രതിസന്ധിഘട്ടങ്ങൾ അതിജീവിക്കാൻ കരുത്ത് പകർന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയിൽ മകൾ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു.

അഭിനയത്തിലേക്കുള്ള ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്‌കറുടെ വലിയ ഫാനാണ് താൻ. ലതാജിയുടെ പാട്ടു പാടാൻ ഏറെ ഇഷ്ടമാണെന്നും അമൃത പറഞ്ഞു