
ബാലയുമായുള്ള വേര്‍പിരിയൽ; ഗോപി സുന്ദറുമായുള്ള പ്രണയം; ‘എന്തൊക്കെയായിരുന്നു എൻ്റെ ഗോപിയേട്ടന്, ഇപ്പോള്‍ ഗോവിന്ദ’!!!; വൈറൽ കമന്റിന് മറുപടി നൽകി അമൃത സുരേഷ്
സ്വന്തം ലേഖകൻ
ബാലയുമായുള്ള വേര്‍പിരിയലിനും, ഗോപി സുന്ദറുമായുള്ള പ്രണയത്തിനും ശേഷം നിരന്തരമായി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തികളില്‍ ഒരാളാണ് അമൃത സുരേഷ്.
മോശം കമന്റുകള്‍ കൊണ്ട് പലപ്പോഴും അമൃത പങ്കുവെക്കുന്ന ചിത്രങ്ങളുടെയും വിഡിയോകളുടെയും കമന്റ് ബോക്സുകള്‍ നിറയാറുണ്ട്. ഇപ്പോഴിതാ മകളുമൊത്ത് അമൃത പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോപി സുന്ദറും അമൃതയും വേര്‍പിരിഞ്ഞു എന്ന വ്യാജ വാര്‍ത്തകള്‍ നിരന്തരമായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. കമന്റ് ബോക്സിലും ഇതിനെക്കുറിച്ചാണ് എല്ലാവര്ക്കും ചോദിക്കാനുള്ളത്. അത്തരത്തില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിനാണ് അമൃത സുരേഷ് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘എന്തൊക്കെയായിരുന്നു എൻ്റെ ഗോപിയേട്ടന്, ഇപ്പോള്‍ ഗോവിന്ദ’ എന്ന് ഒരാള്‍ നല്‍കിയ കമന്റിനാണ് താരം മറുപടി നല്‍കിയത്.
‘ഇപ്പോള്‍ ഗോവിന്ദയോ, മനസ്സിലായില്ല’ എന്നാണ് അമൃത സുരേഷ് യുവാവിന് മറുപടി നല്‍കിയത്. കമന്റ് പങ്കുവച്ചതോടെ താരത്തിനെ അനുകൂലിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് താരം മറുപടി നല്‍കുന്നത് കുറവാണ്. ഇപ്പോള്‍ നല്‍കിയ ഈ മറുപടി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോപി സുന്ദറും ഇത്തരത്തില്‍ ഒരു യുവാവിന്റെ മോശം കമന്റിന് കൃത്യമായ മറുപടി നല്‍കിയിരുന്നു. ഇതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.