
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്.
കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
അഞ്ച് മാസം ഗർഭിണിയായിരുന്നു ജിസ്ന. രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ കാണിച്ചിരുന്നില്ല. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ പെരുവയൽ പഞ്ചായത്തിലെ കിണർ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.