video
play-sharp-fill
ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു ;14 കാരന്‍ ചികിത്സയില്‍ ;രണ്ട് മാസത്തിനിടെ സ്ഥിരീകരിക്കുന്ന നാലാമത്തെ കേസ്

ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു ;14 കാരന്‍ ചികിത്സയില്‍ ;രണ്ട് മാസത്തിനിടെ സ്ഥിരീകരിക്കുന്ന നാലാമത്തെ കേസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 14 കാരനാണ് രോഗബാധ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. തിക്കോടി സ്വദേശിയായ കുട്ടിയാണ് ചികിത്സയിലുള്ളത്. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.