video
play-sharp-fill
അമ്മയെ കൊലപ്പെടുത്തി, മകളെ ബലാത്സംഗം ചെയ്തു ഒളിവിൽ പോയ ഒഡീഷ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

അമ്മയെ കൊലപ്പെടുത്തി, മകളെ ബലാത്സംഗം ചെയ്തു ഒളിവിൽ പോയ ഒഡീഷ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

സ്വന്തംലേഖിക

 

പെരുമ്പാവൂർ : അമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത ഒഡീഷ സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ. ബിജയകുമാർ ബെഹ്‌റയെന്ന ഇരുപതുകാരനെയാണ് കേരളാ പൊലീസും-ഒഡീഷ പൊലീസും ചേർന്നുള്ള തിരച്ചിലിനൊടുവിൽ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോൾ സുഹൃത്തായ വിക്കിക്കൊപ്പം വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി.ശേഷം പെൺകുട്ടിയേയും അമ്മയേയും ആളൊഴിഞ്ഞ കുന്നിലേക്ക് ബലമായി പിടിച്ച് കൊണ്ടുപോയി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും വിസമ്മതിച്ചു. തുടർന്ന് അമ്മയുടെ കൺമുന്നിൽവച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. തടയാൻ ശ്രമിച്ച അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അവിടെനിന്ന് മുങ്ങിയ ഇയാൾ പെരുമ്പാവൂരിലെത്തി.കഴിഞ്ഞ ഒരുമാസമായി അല്ലപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. കൃത്യം നടന്ന് ദിവസങ്ങൾക്കുള്ളിൽ വിക്കിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിക്കിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജയകുമാർ കേരളത്തിലെത്തിയ വിവരമറിയുന്നത്. തുടർന്ന് ഒഡിഷ പൊലീസ് കേരളാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.