അമ്മ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി: പതിനാറുകാരൻ ജീവനൊടുക്കി: സംഭവം കൊല്ലത്ത്

Spread the love

കൊല്ലം: ഏരൂരില്‍ അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിനെ തുടർന്ന് 16 വയസുകാരൻ ജീവനൊടുക്കി. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിൻ ആണ് മരിച്ചത്.

video
play-sharp-fill

വീടിനുള്ളില്‍ ആണ് സച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: സിന്ധു, പിതാവ് : ഷിബു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group