video
play-sharp-fill

Saturday, May 17, 2025
Homeflash'അമ്മ'യുടെ മക്കൾക്ക് മാസ്കും സാമൂഹിക അകലവും വേണ്ടേ?; സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരുന്ന പൊലീസിന് താരങ്ങളോട്...

‘അമ്മ’യുടെ മക്കൾക്ക് മാസ്കും സാമൂഹിക അകലവും വേണ്ടേ?; സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരുന്ന പൊലീസിന് താരങ്ങളോട് പിഴ ഒടുക്കാൻ പറയാൻ എന്തേ മടി?; കൊച്ചിയിൽ ഓണാഘോഷത്തിന് എത്തിയ നടീ-നടൻമാർ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല; സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി മലയാള താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങ്. കഴിഞ്ഞ ദിവസം നടന്ന മീറ്റിംഗിൽ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു.

പരിപാടിയുടെ ചിത്രങ്ങൾ പുറത്ത് വന്നതോടെ പരിപാടിയിൽ പങ്കെടുത്തവർ മാസ്ക് ധരിച്ചിട്ടില്ല എന്നും സാമൂഹിക അകലം പാലിച്ചിട്ടില്ല എന്നും കാണിച്ചു വിമർശനങ്ങൾ ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണക്കാർ അറിയാതെ മാസ്ക് ഒന്ന് മാറ്റിയാൽ പോലും പോക്കറ്റിൽ നിന്നും പെറ്റി അടിപ്പിച്ചിട്ട്‌ വിടുന്ന നിയമപാലകർ ഇതൊന്നും കാണുന്നില്ല എന്നാണ് വിമർശനം. സാമൂഹിക അകലവും ചടങ്ങിൽ പാലിച്ചിട്ടില്ല.

താര സംഘടന പരസ്യമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

യോഗത്തിൽ പുതിയ തീരുമാനങ്ങളും പദ്ധതികളും അവതരിപ്പിച്ചു. സിനിമാ രംഗത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് അറുപത് വിഭവങ്ങള്‍ അടങ്ങിയ ഓണക്കിറ്റും കുട്ടികളുടെ പഠന സൗകര്യത്തിന് മൊബൈല്‍ ഫോണും നൽകി.

ചടങ്ങ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.
ചിങ്ങമായതിനാൽ ഓണക്കോടി ഉടുത്താണ് താരസുന്ദരികൾ ചടങ്ങിനെത്തിയത്. നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണപ്രഭ, രചന നാരായണൻകുട്ടി തുടങ്ങി നിരവധിപേർ എത്തിയിരുന്നു.

കവിയൂര്‍ പൊന്നമ്മ അടക്കമുള്ളവര്‍ക്ക് ഓണക്കോടി നല്‍കി. കെ പി എ സി ലളിത, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കുള്ള ഓണക്കിറ്റ് വീട്ടില്‍ കൊണ്ടു പോയി കൊടുക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ടൊവിനോ തോമസ്, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ബാബു ആന്റണി, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

അനുശ്രീ, നമിത പ്രമോദ്, രചന നാരായണന്‍ കുട്ടി, പൊന്നമ്മ ബാബു, അനു സിത്താര, പാരീസ് ലക്ഷ്മി, ബിജു മേനോന്‍ തുടങ്ങയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments