video
play-sharp-fill
മരക്കാറിന്റെ ട്രെയിലർ കണ്ടപ്പോൾ എനിക്ക് നിങ്ങളോടുള്ള ആരാധന വർദ്ധിച്ചിരിക്കുകയാണ് ; ലാലേട്ടനെ വാനോളം പുകഴ്ത്തി അമിതാഭ് ബച്ചൻ

മരക്കാറിന്റെ ട്രെയിലർ കണ്ടപ്പോൾ എനിക്ക് നിങ്ങളോടുള്ള ആരാധന വർദ്ധിച്ചിരിക്കുകയാണ് ; ലാലേട്ടനെ വാനോളം പുകഴ്ത്തി അമിതാഭ് ബച്ചൻ

സ്വന്തം ലേഖകൻ

കൊച്ചി: മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

മരക്കാറിന്റെ ട്രെയിലർ കണ്ടതിന് ശേഷം ലാലേട്ടനെ പുകഴ്ത്തി അമിതാഭ് ബച്ചനും രംഗത്ത് വന്നിരിക്കുകയാണ്. ബോളിവുഡിന്റെ ബിഗ് ബി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മോഹൻലാലിന്റെ ആരാധകനാണ്. അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കാണാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. ട്രെയിലർ കണ്ടതിന് ശേഷം താങ്കളോടുള്ള എന്റെ ആരാധന വർധിച്ചിരിക്കുകയാണ്’ എന്നാണ് ബിഗ് ബി തന്റെ ട്വിറ്ററിൽ കുറിച്ചത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്.

പ്രിയദർശൻ – മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, സംവിധായകൻ ഫാസിൽ, സിദ്ദിഖ്, മകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെൽവൻ, അർജുൻ സർജ, സുഹാസിനി, ഹരീഷ് പേരടി എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. മാർച്ച് 26 ന് ചിത്രം തീയ്യേറ്ററുകളിൽ എത്തും.