video
play-sharp-fill

അമിത് ഷായുടെ പ്രത്യേക സംഘം ഹരികുമാറിന് വേണ്ടി ഏറ്റുമാനൂരില്‍; മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍; തുടര്‍ഭരണം തീരുമാനിക്കേണ്ടത് പി ആര്‍ ഏജന്‍സികളല്ല

അമിത് ഷായുടെ പ്രത്യേക സംഘം ഹരികുമാറിന് വേണ്ടി ഏറ്റുമാനൂരില്‍; മത്സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മില്‍; തുടര്‍ഭരണം തീരുമാനിക്കേണ്ടത് പി ആര്‍ ഏജന്‍സികളല്ല

Spread the love

സ്വന്തം ലേഖകന്‍

ഏറ്റുമാനൂര്‍: ഇലക്ഷന്‍ പ്രചരണം ചൂടുപിടിക്കുന്നതോടെ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ടിഎന്‍ ഹരികുമാറിന് ജനപിന്തുണയേറുന്നു. വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയായതിനാല്‍ അമിത് ഷായുടെ പ്രത്യേകസംഘം ഹരികുമാറിന് വേണ്ടി ഏറ്റുമാനൂരില്‍ പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒപ്പമുണ്ട്. എല്ലാ വോട്ടര്‍മാരെയും പ്രത്യേകം പ്രത്യേകം വിളിച്ച് വോട്ട് തേടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അമിത്ഷാ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ലതികാ സുഭാഷും യു ഡി എഫും മത്സരരംഗത്ത് നിന്ന് അകലം പാലിക്കുന്നതിനാല്‍ ഇത്തവണ മത്സരം എന്‍ ഡി എ യും എല്‍ ഡി എഫും തമ്മിലാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ മുന്‍കാല നിലപാടുകളും പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ കോട്ടയം നഗരസഭാ കൗണ്‍സിലറും ബിജെപി മധ്യമേഖലാ സെക്രട്ടറിയും ജില്ലയില്‍ വലിയ ജനസ്വാധീനവും കക്ഷിരാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങളുമുള്ള ഹരികുമാര്‍ ഏറ്റുമാനൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ ഇടത്- വലത് മുന്നണികള്‍ ഹരിയുടെ പോസ്റ്ററുകള്‍ വ്യാപകമായി കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചത് വാര്‍ത്തയായിരുന്നു.

അഴിമതി രഹിത ഏറ്റുമാനൂര്‍ വാഗ്ദാനം ചെയ്ത് ടി എന്‍ ഹരികുമാര്‍ ഇലക്ഷന്‍ രംഗത്തിറങ്ങുമ്പോള്‍ നിലവിലെ ഭരണവിരുദ്ധവികാരം അദ്ദേഹത്തിന് തുണയാകും.
പി ആര്‍ ഏജന്‍സികളല്ല ജനങ്ങളാണ് തുടര്‍ഭരണം തീരുമാനിക്കുന്നതെന്ന് പ്രചരണപരിപാടികള്‍ക്കിടയില്‍ സംസാരിക്കവേ ടി എന്‍ ഹരികുമാര്‍ വ്യക്തമാക്കി.

 

Tags :