ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ: ശബരിമലയിലെ ഭൂതം പിണറായി അട്ടിമറിക്കും; സർക്കാരിനെ പിരിച്ചു വിടാനും മടിയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ കണ്ണൂരിൽ; പരസ്യപോരാട്ടത്തിനൊരുങ്ങി എൻഎസ്എസ്; ശബരിമലയുടെ മുൾ മുനയിൽ പിണറായിയും സിപിഎമ്മും സർക്കാരും
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയുടെ പേരിൽ സുപ്രീം കോടതി തുറന്നു വിട്ട ഭൂതം സിപിഎമ്മിനെയും സർക്കാരിനെയും പിണറായിയെയും വരിഞ്ഞു മുറുക്കുന്നു. കേരളത്തിലെ വിവിധ പരിപാടികൾക്കായി എത്തിയ അമിത്ഷായുടെ കണ്ണൂരിലെ ആദ്യ പ്രസംഗത്തിൽ തന്നെ ഇത് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തിന്റെ പേരിൽ കേരള സർക്കാരിനെ താഴെയിടാൻ പോലും മടിക്കില്ലെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ആയിരക്കണക്കിനു വിശ്വാസികളെ ജയിലിൽ അടയ്ക്കാൻ സർക്കാർ തയ്യാറായി.
അത് എന്തിനാണെന്നു വ്യക്തമാക്കണം. അവർ ആരുടെ മുതലാണ് നശിപ്പിച്ചതെന്ന് വ്യക്തമാകുന്നില്ല. അയ്യപ്പഭക്തരെ തെരുവിൽ ആക്രമിക്കുകയും, കേസിൽ കുടുക്കുകയും ചെയ്യുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കാൻ യോഗ്യനല്ല. പ്രളയ ദുരിതം നേരിടാൻ സർക്കാർ ഒന്നും ചെയ്തില്ല. ബിജെപിയുടെ ശക്തി ദേശീയ തലത്തിൽ അയപ്പഭക്തരോടൊപ്പം തന്നെയാണ്. അയ്യപ്പഭക്തർക്കൊപ്പം ബിജെപി നിൽക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഡിവൈഎഫ്‌ഐക്കാരെ നിയോഗിച്ച് അയ്യപ്പഭക്തരെ നേരിടുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കാനാവില്ല. അപ്രായോഗികമായ നിർദേശങ്ങൾ നൽകുന്നതിൽ നിന്നു കോടതി പിൻമാറുകയാണ് വേണ്ടത്. സ്ത്രീ പുരുഷ സമത്വം നടപ്പാക്കേണ്ടത് ക്ഷേത്ര ദർശനത്തിലൂടെയല്ല. ഇത്തരത്തിൽ കോടതി വിധിയിൽ നിന്നുള്ള നടപടികൾ നേരിട്ട് നടപ്പാക്കി അയ്യപ്പഭക്തരെ വെല്ലുവിളിക്കാൻ സർക്്കാർ രംഗത്തിറങ്ങിയാൽ സർക്കാരിനെ പിരിച്ചു വിടാനും മടിക്കില്ലെന്നും അമിത്ഷാ പ്രഖ്യാപിച്ചു. കണ്ണൂരിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരണംവിളികളോയെ സദസിൽ കൂടി നിന്ന ആളുകളെ കയ്യിലെടുത്തായിരുന്നു അമിത്ഷായുടെ പ്രസംഗം. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രക്കാരനായി പറന്നിറങ്ങിയ ബിജെപി ദേശിയ അധ്യക്ഷൻ കണ്ണൂരിന്റെ മണ്ണിലെ നേതാക്കളെ ഇളക്കിമറിക്കുകയും ചെയ്തു.
സുപ്രീം കോടതി വിധിയെ തള്ളിപ്പറയുകയും, സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതിലൂടെ അമിത് ഷായും ബിജെപിയും കേരളത്തിലെ സർക്കാരിനെയാണ് രൂക്ഷമായി വിമർശിച്ചത്. ഒരു പടികൂടി കടന്ന്് അമിത് ഷാ സർക്കാരിനെ പിരിച്ചു വിടുമെന്നു വരെ പറഞഞ്ഞു വച്ചു. ശബരിമല വിഷയത്തിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ വിധ പക്ഷേ സംസ്ഥാന സർക്കാരിനുള്ള മരണ വാറണ്ടാകുമെന്നാണ് നാമജപ ഘോഷയാത്രയ്ക്കു പിന്നാലെ, ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിൽ നടത്തിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.
ഇതിനിടെയാണ് ഇപ്പോൾ എൻഎസ്എസ് കൂടുതൽ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ശനിയാഴ്ച തന്റെ വാദം ഒരൽപം കടുപ്പിച്ചിട്ടുണ്ട്. എൻഎസ്എസ് ആസ്ഥാനത്ത് ശനിയാഴ്ച ചേർന്ന സമ്മേളനത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് തന്നെയാണ് സുകുമാരൻ നായർ നിന്നത്. വിശ്വാസം സംരക്ഷിക്കാൻ സമാധാനപരമായി ഏതറ്റം വരെയും സർക്കാർ പോകും. കേസിനെയും നടപടികളെയും നിയമപരമായി തന്നെ നേരിടും. നാമജപ ഘോഷയാത്ര നടത്തിയവരെ അറസ്റ്റ് ചെയ്ത് മനോവീര്യം കെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related
Third Eye News Live
0