video
play-sharp-fill

‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിൽ കലാപവും അഴിമതിയും’..! പ്രകോപന പ്രസംഗത്തില്‍ അമിത് ഷായ്‌ക്കെതിരെ കേസ്..! നടപടി കോണ്‍ഗ്രസ് നൽകിയ പരാതിയിൽ

‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിൽ കലാപവും അഴിമതിയും’..! പ്രകോപന പ്രസംഗത്തില്‍ അമിത് ഷായ്‌ക്കെതിരെ കേസ്..! നടപടി കോണ്‍ഗ്രസ് നൽകിയ പരാതിയിൽ

Spread the love

സ്വന്തം ലേഖകൻ

ബംഗലൂരു: കർണാടകയിലെ പ്രകോപന പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ ബംഗലൂരു പൊലീസ് കേസെടുത്തു. കോണ്‍ഗ്രസിന്റെ പരാതിയിലാണ് നടപടി. കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് പരാതി.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, മുതിര്‍ന്ന നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രകാപനപരമായ പ്രസ്താവനകള്‍ നടത്തി, വിദ്വേഷവും ശത്രുതയും പടര്‍ത്തി തുടങ്ങിയ ആരോപണങ്ങളാണ് അമിത് ഷാക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസ്
സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ കലാപങ്ങളുണ്ടാകുമെന്നും അഴിമതി നിറയുമെന്നുമായിരുന്നു പ്രസംഗം. ഇത് വോട്ടർമാരെ ഭീഷണിപ്പെടുത്തലാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.

വിജയപുരയിൽ നടന്ന റാലിയിൽ സംസ്ഥാനത്ത് വ്യത്യസ്ത വിഭാ​ഗങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷം വളർത്താനും ബിജെപി ശ്രമിച്ചെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തി. കർണാടകയിലെ സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിനും അതിന്റെ മുതിർന്ന നേതാക്കൾക്കുമെതിരെ വ്യാജവും വർഗീയവുമായ നിരവധി ആരോപണങ്ങൾ അമിത് ഷാ ഉന്നയിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Tags :