video
play-sharp-fill
അമിത് ഷായ്ക്ക് ആഭ്യന്തരം, വി.മുരളീധരൻ വിദേശകാര്യ സഹമന്ത്രി;നൂറ് ദിന കർമ്മ പരിപാടികൾക്കു തുടക്കമിട്ടു

അമിത് ഷായ്ക്ക് ആഭ്യന്തരം, വി.മുരളീധരൻ വിദേശകാര്യ സഹമന്ത്രി;നൂറ് ദിന കർമ്മ പരിപാടികൾക്കു തുടക്കമിട്ടു

സ്വന്തംലേഖകൻ

 

ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുകൾക്കിടെ സാമ്പത്തിക രംഗത്ത് വൻ പരിഷ്‌ക്കാരങ്ങൾക്ക് ഊന്നൽ നൽകി രണ്ടാം മോദി സർക്കാരിന്റെ നൂറ് ദിന കർമപരിപാടികൾക്ക് തുടക്കമിട്ടു.നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ അടക്കമുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനും വിദേശനിക്ഷേപം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്ന കർമപരിപാടി ഇന്ന് വൈകുന്നേരം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം അംഗീകരിക്കും. അതേസമയം, കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ആഭ്യന്തര മന്ത്രിയാകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമനാണ് ധനകാര്യ വകുപ്പിന്റെ ചുമതല. നേരത്തെ പ്രതീക്ഷിച്ചത് പോലെ തന്നെ മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ വിദേശകാര്യ മന്ത്രിയാകും. വി.മുരളീധരനാണ് വിദേശകാര്യ സഹമന്ത്രി. രാജ്‌നാഥ് സിംഗാണ് പ്രതിരോധ മന്ത്രി. നിതിൻ ഗഡ്കരിക്ക് ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.

കാബിനറ്റ് പദവിയുള്ള മന്ത്രിമാർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • രാജ്നാഥ് സിംഗ് – പ്രതിരോധം
  • അമിത് ഷാ – ആഭ്യന്തരം
  • നിതിൻ ഗഡ്കരി – ഉപരിതല ഗതാഗതം
  • സദാനന്ദ ഗൗഡ – രാസവളം
  • നിർമലാ സീതാരാമൻ – ധനകാര്യം
  • രാംവിലാസ് പാസ്വാൻ – ഉപഭോക്തൃ വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ്
  • നരേന്ദ്ര സിംഗ് തോമാർ – കൃഷി, കാർഷിക ക്ഷേമം
  • രവിശങ്കർ പ്രസാദ് – നിയമം, ഐ.ടി
  • ഹസിംറാത്ത് കൗർ ബാദൽ – ഭക്ഷ്യസംരക്ഷണം
  • തവാർ ചന്ദ് ഗെലോട്ട് – സാമൂഹിക ക്ഷേമം, പരിസ്ഥിതി
  • എസ്.ജയ്ശങ്കർ – വിദേശകാര്യം
  • രമേശ് പൊക്രിയാൽ – മാനവ വിഭവ ശേഷി
  • അർജുൻ മുണ്ട – ആദിവാസി ക്ഷേമം
  • സ്മൃതി ഇറാനി – വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്
  • ഹർഷ വർദ്ധൻ – ആരോഗ്യം, ശാസ്ത്രം
  • പ്രകാശ് ജാവദേക്കർ- പരിസ്ഥിതി
  • പിയൂഷ് ഗോയൽ – റെയിൽവേ, വ്യവസായം
  • ധർമേന്ദ്ര പ്രധാൻ – പെട്രോളിയം, പ്രകൃതി വാതകം
  • മുഖ്താർ അബ്ബാസ് നഖ്വി – ന്യൂനപക്ഷക്ഷേമം
  • പ്രഹ്ലാദ് ജോഷി- പാർലമെന്ററി കാര്യം
  • മഹേന്ദ്രനാഥ് പാണ്ഡേ – നൈപുണ്യ വികസനം
  • അരവിന്ദ് ഗൺപത് സാവന്ത് – വൻകിട വ്യവസായം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

  • സന്തോഷ് കുമാർ ഗാങ്വാർ – തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതല
  • റാവു ഇന്ദർജീത് സിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ആസൂത്രണ മന്ത്രാലയം
  • ശ്രീ ശ്രീപദ് യെസോ നായക് – ആയുർവേദ, യോഗ, നാച്ചുറോപതി, യുനാനി, സിദ്ദ, ഹോമിയോപ്പതി മന്ത്രാലയം, പ്രതിരോധമന്ത്രാലയം
  • ഡോ ജിതേന്ദ്ര സിംഗ് – വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ്, പെൻഷൻ ആൻഡ് പബ്ലിക് ഗ്രിവൻസസ്, അണുശക്തി, ബഹിരാകാശം
  • ശ്രീ കിരൺ റിജിജു – യുവജനകാര്യം, കായികം, ന്യൂനപക്ഷ ക്ഷേമം
  • ശ്രീ പ്രഹ്‌ളാദ് സിംഗ് പട്ടേൽ – സാംസ്‌കാരിക മന്ത്രാലയം, വിനോദകാര്യ മന്ത്രാലയം
  • ശ്രീ രാജ് കുമാർ സിംഗ് – ഊർജമന്ത്രാലയം, സ്‌കിൽ ഡെവലപ്മെന്റും സംരംഭകത്വവും
  • ശ്രീ ഹർദീപ് സിംഗ് പുരി – ഭവനകാര്യം, നഗരക്ഷേമം, സിവിൽ ഏവിയേഷൻ, വാണിജ്യം വ്യവസായം
  • ശ്രീ മാൻസുഖ് എൽ മാണ്ഡവ്യ- ഷിപ്പിംഗ് മന്ത്രാലയം, രാസവളം