
വാഷിംങ്ടണ്‍: ക്വാഡ് ഉച്ചകോടിക്കിടെ അബദ്ധത്തില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈന നമ്മളെയെല്ലാം പരീക്ഷിക്കുകയാണെന്നാണ് ജോ ബൈഡൻ പറഞ്ഞത്.
റിപ്പോർട്ടർമാർ യോഗസ്ഥലത്ത് തന്നെ നില്‍ക്കുന്നതും റെക്കോർഡ് ചെയ്യുന്നതും ശ്രദ്ധിക്കാതെയായിരുന്നു ബൈഡന്റെ ഈ പരാമർശം. ആദ്യമായല്ല ബൈഡൻ ഇത്തരത്തില്‍ ഹോട്ട് മൈക്കില്‍ അകപ്പെടുന്നത്.
ചൈന ‘ആക്രമണാത്മകമായി പെരുമാറുന്നു, സാമ്പത്തിക, സാങ്കേതിക വിഷയങ്ങള്‍ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഞങ്ങളെ എല്ലാവരെയും പരീക്ഷിക്കുന്നു.’അതേ സമയം, തീവ്രമായ മത്സരത്തിന് തീവ്രമായ നയതന്ത്രം ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വാഡ് ഉച്ചകോടിക്കിടെ ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
അതേസമയം ക്വാഡ് ഉച്ചകോടി അമേരിക്കയില്‍ പുരോഗമിച്ച് വരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്തോ-പസഫിക് മേഖലയില്‍ വർദ്ധിച്ചുവരുന്ന ചൈനയുടെ സൈനിക സ്വാധീനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് രൂപീകരിച്ചത്. ക്വാഡ് നേതാക്കളുടെ നേരിട്ടുള്ള മൂന്നാമത്തെ ഉച്ചകോടിയാണ് ഇപ്പോള്‍ നടക്കുന്നത്.