video
play-sharp-fill

അമേരിക്കയ്ക്ക് പുതിയ സാരഥികൾ..! ജോബെഡനും കമല ഹാരിസും ഇനി അമേരിക്കയെ നയിക്കും

അമേരിക്കയ്ക്ക് പുതിയ സാരഥികൾ..! ജോബെഡനും കമല ഹാരിസും ഇനി അമേരിക്കയെ നയിക്കും

Spread the love

തേർഡ് ഐ ബ്യൂറോ

വാഷിംങ്ടൺ: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും, വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടൺ ഡി.സിയിൽ സ്ഥിതി ചെയ്യുന്ന യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ.
ജനാധിപത്യത്തിന്റെ ദിനമെന്നാണ് തന്റെ സത്യപ്രതിജ്ഞ ദിനത്തെ ജോ ബൈഡൻ വിശേഷിപ്പിച്ചത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡൻ. 78 വയസ്സാണ് ബൈഡന്റെ പ്രായം. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരിക്കുന്നത്.

അമേരിക്കൻ സുപ്രിംകോടതി ജഡ്ജി സോനിയ സോട്ടൊമേർ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിട്ടുനിന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസ് സാന്നിധ്യമറിയിച്ചു.

മുൻ അമേരിക്കൻ പ്രസിഡന്റ്മാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവരും കാപിറ്റോളിലെത്തിയിരുന്നു.