
കോഴിക്കോട്: സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്‌ത്തി അമീബിക് മസ്തിഷ്ക ജ്വരം.
രോഗം ബാധിച്ച് ചികിത്സയിലുളള രണ്ടുപേരുടെ ആരോഗ്യനില അതീവഗുരുതരമാണ്.
രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം സ്ഥിരീകരിച്ച് വെന്റിലേറ്ററില്‍ ചികിത്സയിലുളളത്.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇന്നലെ ഉച്ചയോടെ മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് മരിച്ചിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.