video
play-sharp-fill
ആശുപത്രി മുറ്റത്ത് ആംബുലൻസ് ഉണ്ടായിരുന്നിട്ടും വിട്ട്‌നൽകിയില്ല ; ചികിത്സ കിട്ടാതെ വൃദ്ധൻ മരിച്ചു : ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

ആശുപത്രി മുറ്റത്ത് ആംബുലൻസ് ഉണ്ടായിരുന്നിട്ടും വിട്ട്‌നൽകിയില്ല ; ചികിത്സ കിട്ടാതെ വൃദ്ധൻ മരിച്ചു : ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ആശുപത്രി മുറ്റത്ത് ആംബുലൻസ് ഉണ്ടായിരുന്നിട്ടും മെഡിക്കൽ കോളജിൽ എത്തിക്കാനായി ആംബുലൻസ് വിട്ട് നൽകാത്തതിനെ തുടർന്ന് രോഗി മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് അവശ നിലയിലായ വൃദ്ധനെ കുളത്തൂപ്പുഴ സർക്കാർ അശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ കുളത്തൂപ്പുഴ ആശുപത്രിയിൽ നിന്നും ആംബുലൻസ് വിട്ട് നിൽകിയില്ല എന്നതാണ് പരാതി.

ആർപിഎൽ വൺ എ കോളനിയിൽ താമസിക്കുന്ന അളകനാണ് ചികിത്സ വൈകിയത് മൂലം മരിച്ചത്. വീടിനുള്ളിൽ അവശനായി കിടന്ന അളകനെ ഉച്ചയോടെ ബന്ധുക്കൾ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും മെഡിക്കൽ കോളജിൽ എത്തിക്കാൻ പറഞ്ഞതോടെ 108 ആംബുലൻസ് സേവനം ബന്ധുക്കൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വന്നാൽ മാത്രമേ ആംബുലൻസ് സേവനം ലഭ്യമാക്കാൻ കഴിയുള്ളൂവെന്ന് ഡ്രൈവർമാർ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഓട്ടോറിക്ഷയിൽ ഏറെ വൈകി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി, ആംബുലൻസും തരപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കരവാളൂരിൽ വെച്ച് ഇയാൾ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കൾ പരാതി നൽകി.