video
play-sharp-fill

Saturday, May 24, 2025
HomeMainകൊട്ടാരക്കയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ലും കത്തിക്കുത്തും; ഇരുപതോളം പേർ തമ്മിൽ നടന്ന...

കൊട്ടാരക്കയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ലും കത്തിക്കുത്തും; ഇരുപതോളം പേർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നിലഗുരുതരം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൊട്ടാരക്കയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ നടന്ന കൂട്ടത്തല്ലിലും കത്തിക്കുത്തിലും മൂന്ന് പേർക്ക് കുത്തേറ്റു. ഒരാളുടെ നിലഗുരുതരം.

കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഘർഷം അരങ്ങേറിയത്. ആശുപത്രിക്ക് സമീപം പാർക്ക് ചെയത് സർവീസ് നടത്തുന്ന ആംബുലൻസിന്റെ ഡ്രൈവർമാർ തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഘർഷത്തിലെത്തിയത്. പിന്നീട് ഇരുപതോളം പേർ തമ്മിൽ ഏറ്റുമുട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തിയും കല്ലും ഇരുമ്പ് കമ്പികളുമുപയോഗിച്ച് നടന്ന ആക്രമണത്തിൽ ആശുപത്രിക്ക് നേരേയും കല്ലേറും ആക്രമണമുണ്ടായി. ആംബുലൻസ് ഡ്രൈവർമാറും സഹോദരൻമാരുമായ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവൻ, വിഷ്ണുശിവൻ, രാഹുൽ എന്നിവർക്കാണ് പരുക്കേറ്റത്. കഴുത്തിനും വയറിനും കുത്തേറ്റ രാഹുൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിനീതിനേയും വിഷ്ണുവിനേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ രാഹുൽ പ്രാണരക്ഷാർത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷൻ തിയേറ്ററിനുള്ളിൽ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പൊലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments