
അമ്പൂരി കൊലപാതകം: നിർണ്ണായക തെളിവായി കൊല്ലാനുപയോഗിച്ച കയറും രാഖിയുടെ ചെരുപ്പും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പുരോഗമിക്കുന്നു
ക്രൈം ഡെസ്ക്
തിരുവനന്തപുരം: കാമുകിയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി കുഴിച്ചിട്ട പട്ടാളക്കാരനും സഹോദരനും സുഹൃത്തിനും കുരുക്ക് മുറുകുന്നു. കേസിൽ രാഖിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. പ്രതികളെ വ്യാഴാഴ്ച മൃതദേഹം കണ്ടെടുത്ത അമ്പൂരിയിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തൊണ്ടി വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തത്. വീടിന്റെ സ്റ്റെയര്‍കേസിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്ന കയര്‍ പ്രധാനപ്രതി അഖിലാണ് പൊലീസിന് കാണിച്ചുകൊടുത്തത്. കൊല്ലപ്പെട്ട രാഖിയുടേത് എന്ന് കരുതുന്ന ചെരുപ്പും സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
തിരുപുറം പുത്തന്‍കട ജോയ് ഭവനില്‍ രാജന്റെ മകള്‍ രാഖി(30)യെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള മൂന്നു പ്രതികളെയും അന്വേഷണസംഘം വ്യാഴാഴ്ചയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഒന്നാംപ്രതി അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനില്‍ അഖില്‍(25), അഖിലിന്റെ ജ്യേഷ്ഠനും രണ്ടാംപ്രതിയുമായ രാഹുല്‍(27), ഇവരുടെ സുഹൃത്തും അയല്‍വാസിയുമായ തട്ടാമുക്ക് ആദര്‍ശ് ഭവനില്‍ ആദര്‍ശ്(23) എന്നിവരെ വ്യാഴാഴ്ച രാവിലെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പിന്നീട് ഇവരെ കൊലനടത്തിയ അമ്പൂരിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.ഇവര്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു.
രാഹുലിനെയും അഖിലിനെയും അച്ഛന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തിട്ടുണ്ട്.
ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ചൊവ്വാഴ്ച നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ അപേക്ഷ നല്‍കിയിരുന്നു. തിങ്കളാഴ്ച അഖിലിനെ അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കാരണം പൂര്‍ത്തിയാക്കാനായില്ല. രാഖിയുടെ വസ്ത്രം കത്തിച്ച സ്ഥലവും കണ്ടെത്താനായില്ല. അതുകൊണ്ടാണ് വ്യാഴാഴ്ച രാവിലെ മൂവരെയും അമ്പൂരി തോട്ടാമുക്കിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം രാഹുലിനെയും അഖിലിനെയും കുടുംബവീട്ടിലെത്തിച്ചും തെളിവെടുത്തു. ഇതിനു ശേഷം ഡിവൈ.എസ്.പി. ഓഫീസില്‍വച്ച് രാഹുലിനെയും അഖിലിനെയും ഇവരുടെ അച്ഛന്‍ രാജപ്പന്‍നായരുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തു. കൊലക്കുറ്റമറിഞ്ഞിട്ടും ഇത് മറച്ചുവച്ചെന്നാണ് രാജപ്പന്‍നായര്‍ക്കെതിേര ഉയരുന്ന ആരോപണം. ഈ ആരോപണം രാഖിയുടെ അച്ഛന്‍ രാജനും ഉയര്‍ത്തിയിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്ത് തെളിവുകള്‍ കണ്ടെത്തിയതിനു ശേഷം മാത്രമാകും തിരികെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊടുക്കുക.