ആറ്റില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെ മദ്യപസംഘം നഗ്​നനാക്കി കെട്ടിയിട്ട്​ മര്‍ദ്ദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്പൂരിയില്‍ മദ്യപസംഘം പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ നഗ്​നനാക്കി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിൽ.

video
play-sharp-fill

രാഹുല്‍, വിഷ്ണു, സുബിന്‍, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.

ഞായാറാഴ്ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിയെയാണ് മദ്യപസംഘം ക്രൂരമായി മര്‍ദിച്ചത്. അവശനായ വിദ്യാര്‍ഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പതിനഞ്ചോളം ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായാണ് വിദ്യാര്‍ഥി പറയുന്നത്. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആറ്റിലെ വെള്ളം നല്‍കി. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തി.

സംഭവ ദിവസം തന്നെ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഈ ആരോപണം പൊലീസ് നിഷേധിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ അഞ്ച് പേര്‍ അറസ്റ്റിലായെന്ന വിവരം പുറത്തു വന്നിരിക്കുന്നത്.