ആദിത്യൻ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചത് ഒന്നിലേറെ തവണ ; ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം നഷ്ടപ്പെടുകയോ ചെയ്തില്ല : അബോധാവസ്ഥയിലാവാൻ കഴിച്ചത് പത്തിലേറെ ഉറക്ക ഗുളികൾ ; വിവാദങ്ങൾക്കിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതി
സ്വന്തം ലേഖകൻ
തൃശൂർ :വിവാദങ്ങൾക്കിടയിൽ ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതി. തൃശുർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപത്താണ് കാറിനുള്ളിൽ കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ കാറിനുള്ളിൽ ആദിത്യൻ ജയൻ തളർന്നു കിടക്കുന്നത് വഴിയാത്രക്കാരാണ്കണ്ടത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയിൽ കണ്ടെത്തി. 10 ഉറക്ക ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. അന്തരിച്ച നടൻ ജയന്റെ സഹോദരപുത്രനാണ് ആദിത്യൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജനറൽ ആശുപത്രിയിൽ വച്ചു തന്നെ ആദിത്യന് ബോധം തിരിച്ചു കിട്ടിയിരുന്നു. മുറിവിന് തുന്നലുമിട്ടു. ഗുളിക കഴിച്ചതു കൊണ്ടാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പത്ത് ഉറക്ക ഗുളിക മാത്രം കഴിച്ചതു കൊണ്ട് മറ്റ് പ്രശ്നമൊന്നും ഉണ്ടായില്ല.
എനിക്ക് മരിക്കണം..’ രക്ഷിക്കാനെത്തിയവരോട് ആദിത്യൻ പറഞ്ഞത് ഇങ്ങനെയാണ്.
ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. നിയന്ത്രണം വിട്ടു കാറിന്റെ ചക്രങ്ങൾ കാനയിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു.
ആദിത്യനും നടിയും ഭാര്യയുമായ അമ്പിളി ദേവിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മിൽ ആരോപണപ്രത്യാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലേക്കും ആക്ഷേപങ്ങൾ നീളുകയും ചെയ്തിരുന്നു. ഈ വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ആദിത്യന്റെ ആത്മഹത്യാശ്രമം.