വീട്ടുജോലിക്കാരിയുമായി അവിഹിത ബന്ധമുണ്ട്; പ്രസവം കഴിഞ്ഞതോടെ കാണാന്‍ പോലും വരാതെയായി; ഫേസ്ബുക്കിലും വാട്സ് ആപ്പിലും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്; ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്പിളി ദേവി
സ്വന്തം ലേഖകന്‍
കൊച്ചി: ഭര്‍ത്താവ് ആദ്യത്യനെതിരെ ഗുരുതര ആരോപണവുമായി അമ്പിളി ദേവി രംഗത്ത്. ആദിത്യനുമായുള്ള വിവാഹബന്ധത്തില്‍ സംഭവിച്ചതെന്താണെന്ന് അമ്പിളി ദേവി ആദ്യമായാണ് വെളിപ്പെടുത്തുന്നത്. ഇതോടെ ഈ ദാമ്പത്യവും തകര്‍ച്ചയിലാണെന്ന് വ്യക്തമാകുകയാണ്. അമ്പിളി ദേവി സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍;
ഞാന്‍ വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു. വിവാദം എന്നു തീര്‍ത്തു പറയാന്‍ പറ്റില്ല. അതില്‍ സത്യങ്ങളുണ്ട്. നിയമപരമായി ഇപ്പോഴും ഞാന്‍ തന്നെയാണ് ആദിത്യന്റെ ഭാര്യ. ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിനു മുതിര്‍ന്നത്. അത്രയും സന്തോഷകരമായ ജീവിതം തന്നെയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ഗര്‍ഭിണി ആകുന്നതു വരെ. പക്ഷേ, കഴിഞ്ഞ 16 മാസം കൊണ്ട് അതായത് ഞാനെന്റെ മകനെ ഗര്‍ഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. ഞാന്‍ ഏപ്രിലില്‍ ഗര്‍ഭിണി ആയതിനു ശേഷം അഭിനയത്തില്‍ നിന്നു ഇടവേള എടുക്കേണ്ടി വന്നു. എനിക്ക് ബെഡ് റെസ്റ്റ് ആയിരുന്നു. യാത്രയൊന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. ഡെലിവറി കഴിഞ്ഞു ഒന്നു രണ്ടു മാസത്തിനുള്ളില്‍ ലോക്ഡൗണ്‍ ആയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യന് എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്ബോള്‍ പറഞ്ഞിരുന്നത്. അതെല്ലാം ഞാന്‍ വിശ്വസിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്ബോള്‍ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാന്‍ പറ്റില്ലല്ലോ! ഇതൊക്കെ പറയേണ്ടി വന്നതില്‍ വലിയ വിഷമം ഉണ്ട്. ഭാര്യ ഗര്‍ഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കില്‍ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?
ഞാന്‍ വിവാഹമോചനം അനുവദിച്ചുകൊടുക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. രണ്ടു പേരുമായും ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല. നിയമങ്ങള്‍ വരെ അവര്‍ക്ക് അനുകൂലമാണെന്നാണ് അവര്‍ പറയുന്നത്. എന്തെങ്കിലും ആയിക്കോട്ടെ എന്നു കരുതിയാണ് ആദ്യമൊന്നും പ്രതികരിക്കാതിരുന്നത്. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ഓരോ വാര്‍ത്തകള്‍ വരുന്നു. അതുകൊണ്ട് പ്രതികരിക്കേണ്ടി വന്നതാണ്. കുറെ നാളുകളായി എന്നെ ഫേസ്ബുക്കിലും വാട്ട്സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ ബ്ലോക്ക് മാറ്റി അയയ്ക്കും. വീണ്ടും ബ്ലോക്ക് ചെയ്യും.
ആ സ്ത്രീ ഗര്‍ഭിണിയാണെന്ന് ചിലര്‍ പറഞ്ഞെങ്കിലും ആദ്യം ഞാനത് വിശ്വസിച്ചില്ല. എനിക്ക് എന്റെ ഭര്‍ത്താവിനെ വിശ്വാസമായിരുന്നു. എന്നാല്‍, ഈയടുത്ത കാലത്ത് എന്നെ കുറച്ചു പേര് വിളിച്ച് ‘കണ്‍ഗ്രാറ്റ്സ്, വീണ്ടും പ്രഗ്നന്റ് ആയല്ലേ’ എന്നൊക്കെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടു. ആദിത്യന്റെ ഫേസ്ബുക്ക് കവര്‍ ചിത്രം ഒരു സ്കാനിങ് ഫോട്ടോ ആണെന്ന് അവര്‍ പറഞ്ഞാണ് അറിഞ്ഞത്. എന്റെ ഒരു ബന്ധുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി ആദിത്യന്റെ അക്കൗണ്ട് നോക്കിയപ്പോള്‍ അവര്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടു.
ഈ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ പിക്ചറും ഈ സ്കാനിങ് ഫോട്ടോ ആണ്. ഇത് അവര്‍ പബ്ലിക് ആയി ഇട്ട കാര്യമാണ്. ലോകം മുഴുവന്‍ കണ്ടതാണ്. എനിക്ക് കള്ളം പറയേണ്ട കാര്യമില്ല. അവരിപ്പോള്‍ അബോര്ഷന് നടത്തിയെന്നാണ് അറിഞ്ഞത്. ഈ ബന്ധമറിഞ്ഞ് ഞാന്‍ ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോള്‍ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല… തൃശൂര്‍ എല്ലാവര്ക്കും അറിയാം… ഞങ്ങള്‍ എല്ലായിടത്തും പോകാറുണ്ട് എന്നൊക്കെയാണ്.
എന്റെ ഭര്‍ത്താവിന്റെ ആവശ്യം ഞാന്‍ വിവാഹമോചനം കൊടുക്കണം എന്നതാണ്. ആരും അറിയാതെ മ്യൂച്വല്‍ ആയി കൊടുക്കാമെന്നൊക്കെയാണ് ആദിത്യന് പറയുന്നത്. ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യമില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ലെന്നു തീര്‍ത്തു പറഞ്ഞു. ഞാന്‍ എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ആദിത്യന് പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. ഒത്തുതീര്‍പ്പിന് കുറെ ശ്രമിച്ചിരുന്നു. എന്നാല്‍ ആള്‍ക്ക് ഇപ്പോള്‍ ആ സ്ത്രീയെ മതിയെന്നാണ് പറയുന്നത്.
അവര്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ ഞാന്‍ വിവാഹമോചനം കൊടുക്കണം. അവരുടെ ഇടയിലേക്ക് വരരുത് എന്നൊക്കെയാണ് അവരുടെ ആവശ്യം. ഇങ്ങനെയും സ്ത്രീകളുണ്ടോ നമ്മുടെ നാട്ടില്‍ എന്നാണ് ഞാന്‍ ചിന്തിച്ചു പോകുന്നത്. ഭാര്യയും മക്കളും ഉള്ള ആളാണെന്നറിഞ്ഞിട്ടും ഭാര്യ കരഞ്ഞു പറഞ്ഞിട്ടും അതൊന്നും ചിന്തിക്കാതെ ഇത്രയും മോശം രീതിയില്‍ ജീവിക്കുന്ന സ്ത്രീയോട് എന്തു പറയാനാണ്? അവര്‍ക്കും ഭര്‍ത്താവും മകനും ഉള്ളതാണ്. ആ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവര്‍. ഞാനും വിവാഹമോചനം കൊടുക്കണം എന്നതാണ് അവരുടെ ആവശ്യം.
ആദിത്യന് എന്റെ അച്ഛനോടും അമ്മയോടുമൊക്കെ നേരില്‍ വന്നു സംസാരിച്ചിട്ടാണ് ഞങ്ങളുടെ വിവാഹം നടന്നത്. നന്നായി ജീവിച്ചു കാണിച്ചു കൊടുക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അന്ന് പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ കുറെ മോശം അഭിപ്രായങ്ങള്‍ ആദിത്യനെക്കുറിച്ച് ഉണ്ടായിരുന്നല്ലോ… അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം ആളുടെ കൂടെ ജീവിച്ചവരുടെ കുഴപ്പം കൊണ്ടാണെന്നായിരുന്നു പറഞ്ഞത്. അച്ഛനും അമ്മയും ഇല്ല. ഒറ്റയ്ക്കാണ്. അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. ഇനിയെങ്കിലും നല്ല ജീവിതം വേണമെന്നൊക്കെയാണ് അന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പറഞ്ഞത്.
എന്നെ വിവാഹം ചെയ്യണമെന്നല്ല പറഞ്ഞത്, എന്റെ കുടുംബത്തെ മൊത്തത്തില്‍ വേണമെന്നായിരുന്നു ആദിത്യന് പറഞ്ഞത്. എന്റെ മകനെ കാണാതെ ഇരിക്കാന്‍ പറ്റില്ല… അത്ര ജീവനാണ് എന്നെല്ലാമായിരുന്നു ആദിത്യന് പറഞ്ഞുകൊണ്ടിരുന്നത്. അതു കേട്ടപ്പോള്‍ വിശ്വാസം തോന്നി. എന്റെ മുന്‍ വിവാഹത്തെപ്പറ്റി വരെ അറിയാവുന്ന ആളായതുകൊണ്ട് പ്രത്യേകിച്ച് വേറൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ വിശ്വസിച്ചിത്. ഗര്‍ഭിണി ആവുന്നതു വരെ അത്രയും സ്നേഹമായിരുന്നു.
സത്യം പറഞ്ഞാല്‍ എനിക്ക് ഭയമുണ്ട്. ഇവര്‍ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാന്‍ ഇത് ഓപ്പണ്‍ ആയി പറയുന്നതില്‍ അവര്‍ക്ക് പ്രശ്നമുണ്ട്. ഇക്കാര്യം ഇന്‍ഡസ്ട്രിയില്‍ ആരും അറിയരുതെന്നൊക്കെ അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അറിഞ്ഞാല്‍ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണി. പ്രായമായ എന്റെ മാതാപിതാക്കള്‍ക്ക് പലതും സംഭവിക്കുമെന്നും എന്നെ ശരിയാക്കിക്കളയും എന്ന രീതിയില്‍ പല ഭീഷണികളുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ഞാന്‍ വല്ലാത്ത മാനസികാവസ്ഥയിലാണ്. എന്നെ നാറ്റിക്കും … സൈബര്‍ ആക്രമണം നടത്തും. ചവറയില്‍ ജീവിക്കാന്‍ പറ്റില്ല… എന്നിങ്ങനെയുള്ള ഭീഷണിയാണ്.
എനിക്ക് ഇപ്പോള്‍ സംസാരിക്കാന്‍ പോലും പേടിയാണ്. ആളു പറഞ്ഞിട്ടുണ്ട്… ആളുടെ ഉള്ളില്‍ ഒരു ക്രിമിനലുണ്ട്… അതിനെ പുറത്തെടുപ്പിക്കരുത് എന്ന്. ആള്‍ക്ക് പൊലീസില്‍ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായാലും അതില്‍ നിന്നൊക്കെ ഊരിപ്പോകാന്‍ പറ്റുമെന്നൊക്കെയാണ് എന്നോട് പറയുന്നത്. ഇതിന്റെയെല്ലാം തെളിവുകള്‍ എന്റെ കയ്യിലുണ്ട്. അയാള്‍ക്ക് ഇതൊന്നും നിഷേധിക്കാന്‍ പറ്റില്ല. എന്റെ കയ്യില്‍ തെളിവുകളുണ്ട്. ഞാന്‍ ക്ഷമിക്കാന്‍ തയ്യാറായിരുന്നു.
പക്ഷേ, എന്നെ വേണ്ടായെന്നു പറയുമ്ബോള്‍ എനിക്ക് ആളെ നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാന്‍ പറ്റില്ലല്ലോ! എന്നെ പറ്റിക്കരുത് എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഒരു തകര്‍ച്ചയെ അതിജീവിച്ച് വന്നതാണ് ഞാന്‍. വീണ്ടും ഒരു തകര്‍ച്ച എനിക്ക് പറ്റില്ല. ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാന്‍ എനിക്ക് പറ്റില്ല. മടുക്കുമ്ബോള്‍ കളയാന്‍ പറ്റുന്നതല്ലല്ലോ വിവാഹം! കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്കുന്ന ആളാണ് ഞാന്‍.